Latest NewsKeralaIndia

‘ഇതാണോ കുലസ്ത്രീ…ഇങ്ങനെ ബാരിക്കേട് ചാടാവോ? എന്നെപ്പോലെ നാലക്ഷരം കട്ട് ജീവിച്ചൂടേ..” മഹിളാ മോർച്ച സമരത്തെ പരിഹസിച്ച ദീപ നിശാന്തിന്‌ മറുപടിയുമായി അലി അക്ബർ

ടീച്ചർക്ക് കുരു പൊട്ടാൻ കാരണം തൃശൂർ ബിജെപി ജില്ലാ സെക്രട്ടറി Dr. വി. ആതിര ടീച്ചറുടെ സഹപ്രവർത്തക, മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ സമരത്തിനിറങ്ങി ബാരിക്കേട് ചാടിക്കടന്നത് കണ്ടപ്പോഴാണ്...

സ്വർണ്ണക്കള്ളക്കടത്ത് കേസിൽ അന്വേഷണം നേരിടുന്ന മന്ത്രി കെ.റ്റി ജലീലിനെ പിന്തുണച്ചു കൊണ്ടും മഹിളാ മോർച്ച സമരത്തെ പരിഹസിച്ചും പോസ്റ്റിട്ട ദീപ നിഷാന്തിനെതിരെ സംവിധായകൻ അലി അക്ബർ. ഫേസ്‌ബുക്ക് പോസ്റ്റിലാണ് അലി അക്ബറിന്റെ പരിഹാസം. . പോസ്റ്റിന്റെ പൂർണ്ണ രൂപം:

അക്ഷരകള്ളിക്ക് അസൂയ മൂത്തിട്ടിരിക്കാൻ വയ്യേ.. പെണ്ണുങ്ങൾ മതില് കെട്ടാൻ മാത്രം, അല്ലെങ്കിൽ ചുംബിക്കാനുള്ള സ്വാതന്ത്ര്യത്തിന്, അതുമല്ലെങ്കിൽ പിണറായി സർക്കാരിനെ താങ്ങാൻ നിരത്തിൽ ഇറങ്ങണം അങ്ങിനെയെങ്കിൽ ആഹാ അല്ലെങ്കിൽ ഓഹോ…
ടീച്ചർക്ക് കുരു പൊട്ടാൻ കാരണം തൃശൂർ ബിജെപി ജില്ലാ സെക്രട്ടറി Dr. വി. ആതിര ടീച്ചറുടെ സഹപ്രവർത്തക, മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ സമരത്തിനിറങ്ങി ബാരിക്കേട് ചാടിക്കടന്നത് കണ്ടപ്പോഴാണ്…

എന്നാലും അവളങ്ങിനെ ചാടാവോ
എന്തൊരു ചാട്ടമാ..
ഇതാണോ കുലസ്ത്രീ…
എന്നെപ്പോലെ നാലക്ഷരം കട്ട് ജീവിച്ചൂടേ..
ഇങ്ങിനെയൊക്കെ തികട്ടി തികട്ടി
മൊത്തത്തിൽ പൊട്ടി ഒലിച്ചു ഒരു പരുവമായി പ്യാവം.
എന്നിട്ടൊരുപാട് ചോദ്യം

പെട്രോൾ വിലക്കെതിരെ എന്തുകൊണ്ട് ചാടുന്നില്ല…
കോർപറേറ്റുകൾക്ക് സകലതും വിൽക്കുന്നതിനെതിരെ എന്ത് കൊണ്ട് ചാടുന്നില്ല…
പൗരത്വ ബില്ലിനെതിരെ എന്ത് കൊണ്ട് ചാടുന്നില്ല…
കോർപ്പറേറ്റുകളുടെ പൃഷ്ഠം താങ്ങുന്നവരിൽ കമ്യുണിസ്റ്റ്കാരില്ലേയില്ല കാരണം കമ്യുണിസം തന്നെ കോർപറേറ്റ് ആയല്ലോ ടീച്ചറെ എന്ന് തിരിച്ചു ചോയിക്കരുത്..

പെട്രോൾ… അതിനു വിലക്കൂടുമ്പോൾ ഏറ്റവും കൂടുതൽ ചന്തോയം കൊണ്ട് തുള്ളിച്ചാടുന്നത് സഖാവ് കയറുപിരിയാ ടീച്ചറെ…
പൗരത്വ ബില്ല് ജനം നെഞ്ചിലേറ്റി… കാശ്മീരികളടക്കം.. എന്നിട്ടും ടീച്ചർക്ക് പെരുംകുരു പൊട്ടണ്…

ടീച്ചറെ ദുരിതാശ്വാസ നിധീന്ന് പാവപ്പെട്ടവന്റെ കഫം സഖാക്കൾ വാരി തിന്നപ്പോ ടീച്ചർ എവിടേർന്ന്, ഓണക്കിറ്റിൽ ശർക്കരയിൽ ജെഡ്ഢി ഫ്രീയായി കൊടുത്തതും ഹലാൽ പപ്പടം കൊടുത്ത് തിന്ന് വിസർജ്ജിച്ചു കഴിഞ്ഞപ്പോൾ അത് വാരിക്കെട്ടി തിരിച്ചു കൊടുക്കാൻ പറഞ്ഞപ്പോഴും ടീച്ചർ എവിടെർന്നു…
ദാരിദ്ര്യം പിടിച്ചവന്റെ പിച്ചച്ചട്ടീല് വരെ കയ്യിട്ടു നക്കിയ ഭരണമല്ലേ ടീച്ചറെ, ലൈഫിന്റെ ലൈഫിലും കയ്യിട്ടു വാരി.. ഇനിഎവിടേലും വാരാൻ ബാക്കിയുണ്ടോ ടീച്ചറെ…

read also: ദീപാ നിശാന്തിന്റെ കൊതിക്കെറുവിന് ഡോ. ആതിരയുടെ ചുട്ട മറുപടി

ഇപ്പോ സ്വർണ്ണം ഈത്തപ്പഴ കുരുവായും, ഖുർആനായും കടന്നുവന്നപ്പോൾ അതിന്റെ മൂട്ടിലും സഖാക്കൾ,നേതാക്കളുടെ മക്കൾ… ഇതിനെതിരെ മുണ്ടരുത് അല്ലേ ടീച്ചറെ…
ഞങ്ങടെ പെണ്ണുങ്ങൾ കുലസ്ത്രീകൾ തന്നെ കൊല സ്ത്രീകൾ അല്ല… ശബരിമലവിഷയത്തിൽ പിണറായി സഖാവിനെ വിറപ്പിച്ച സ്ത്രീകൾ, കോടിയേരിയെക്കൊണ്ട് വീട് വീടാന്തരം കയറി മ്യാപ് മ്യാപ് എന്ന് പറയിപ്പിച്ച സ്ത്രീകൾ.. അവർ ഒരു ശക്തിയായി മാറിക്കഴിഞ്ഞു…

അതേ സമയം അക്ഷരം കട്ടും,അയ്യപ്പന്റെ ബ്രഹ്മചര്യം പരീക്ഷിക്കാനുമിറങ്ങിയ കുലടകളെ സമൂഹം തിരിച്ചറിയുന്നുണ്ട്…
ഇനിയും പൊട്ടിതീരാത്ത കുരുക്കൾ സൂക്ഷിച്ചു വയ്ക്കുക.
ബിജെപി ജില്ലാ സെക്രട്ടറി Dr. വി. ആതിര നേരായ വഴിയിൽ തന്നെയാണ്.. കവിത കട്ടിട്ടല്ല സ്വന്തം പ്രയത്നം കൊണ്ട്…നേതൃത്വത്തിലെത്തി ധർമ്മ വഴിയിൽ ഭയം കൂടാതെ ചലിക്കുന്നു.

കുലസ്ത്രീകളുടെ വഴിയിൽ…
കേരള വർമ്മകോളേജിൽ അക്ഷര കള്ളികൾ മാത്രമല്ല ആഭിജാത്യമുള്ള കുലീനകളും പഠിപ്പിക്കുന്നു എന്നതാണാശ്വാസം..
കുലടകൾക്ക് കുരു പൊട്ടട്ടെ..
ലാൽ സലാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button