ബാബറി മസ്ജിദ് പുനര്‍നിര്‍മിക്കുമെന്ന് ഡിസംബര്‍ 15 ന് എഎംയുവിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ നടന്ന അക്രമത്തില്‍ അറസ്റ്റിലായ മുന്‍ അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റി (എഎംയു) വിദ്യാര്‍ത്ഥി നേതാവ് ഷാര്‍ജീല്‍ ഉസ്മാനി. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഉസ്മാനി ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ ഇദ്ദേഹം ജാമ്യത്തിലാണ്.
‘നിങ്ങളുടെ എല്ലാ പ്രാര്‍ത്ഥനകള്‍ക്കും പിന്തുണയ്ക്കും എല്ലാവര്‍ക്കും നന്ദി. നിങ്ങളുടെ കോളുകള്‍ക്കും സന്ദേശങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ കഴിഞ്ഞതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. എന്റെ ഫോണും മറ്റ് വസ്തുക്കളും ഇപ്പോഴും എടിഎസിനൊപ്പമുണ്ട്. ഡ്യൂപ്ലിക്കേറ്റ് സിം കാര്‍ഡ് വഴി ഇപ്പോള്‍ മാത്രമാണ് എനിക്ക് ഈ പ്ലാറ്റ്‌ഫോമുകളിലേക്ക് പ്രവേശനം ലഭിച്ചത്. ”ഉസ്മാനി ട്വീറ്റ് ചെയ്തു.
അതേസമയം സര്‍ക്കാരിനും സിഎഎയ്ക്കുമെതിരെ മുസ്ലിം ജനതയെ വീണ്ടും ഉത്തേജിപ്പിക്കാന്‍ ശ്രമിച്ച ഷാര്‍ജീല്‍ തന്റെ ട്വീറ്റിലൂടെ ഒരു കത്തും പോസ്റ്റ് ചെയ്തിട്ടുണ്ട്.
https://twitter.com/SharjeelUsmani/status/1305920526628663296
ട്വീറ്റിന്റെ അവസാന പേജില്‍, ഇന്ന് മുതല്‍ അമ്പത് വര്‍ഷത്തിന് ശേഷം, ഇന്ത്യയുടെ ചരിത്രം ഒരു പക്ഷപാതവുമില്ലാതെ എഴുതപ്പെടുമ്പോള്‍ രണ്ട് തരം ആളുകളെ കണ്ടെത്തുമെന്ന് അദ്ദേഹം എഴുതി. നല്ല ആളുകളും മോശം ആളുകളും എന്നായിരിക്കും അത്. ഇന്ത്യയില്‍ മുസ്ലീങ്ങളോട് മോശമായി പെരുമാറിയപ്പോള്‍ നിശബ്ദനായിരുന്നവരായിരിക്കും മോശം ആളുകള്‍ എന്നും മുദ്രാവാക്യം വിളിച്ചും വര്‍ണ്ണാഭമായ പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിച്ചും മുസ്ലീങ്ങള്‍ക്ക് വേണ്ടി നിലകൊള്ളാന്‍ ശ്രമിച്ചവരായിരിക്കും നല്ല ആളുകള്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എഎംയു ഭൂമിശാസ്ത്ര വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസര്‍ താരിഖ് ഉസ്മാനിയുടെ മകനാണ് ഉസ്മാനി. 2020 ജൂലൈ 10 നാണ് ഉത്തര്‍പ്രദേശിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ പീനല്‍ കോഡിലെ 147, 148, 149, 153, 153 എന്നി നിരവധി വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നത്. കൂടാതെ 188, 307, 322, 353, 506 എന്നിവയും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്റ്റും ഉസ്മാനിക്കെതിരെ ചുമത്തിയിരുന്നു.
Post Your Comments