Latest NewsNewsIndia

കാണിക്കയായി ലഭിച്ചത് 50 കോടി; കിട്ടിയത് നിരോധിത നോട്ടുകൾ

ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നാണ് ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രം.

തിരുപ്പതി: തിരുപ്പതി ക്ഷേത്രത്തിൽ ഭക്തരിൽനിന്നു കാണിക്കയായി ലഭിച്ചത് 50 കോടിയിലേറെ മൂല്യമുണ്ടായിരുന്ന നിരോധിത നോട്ടുകൾ. 1000 രൂപയുടെ 1.8 ലക്ഷം നോട്ടുകളും 500 രൂപയുടെ 6.34 ലക്ഷം നോട്ടുകളുമാണ് കാണിക്കയായി ക്ഷേത്രത്തിന് ലഭിച്ചത്. ആയിരം രൂപ നോട്ടുകള്‍ക്ക് 18 കോടിയടെ മ്യൂല്യമുണ്ടായിരുന്നു. എന്നാൽ 500 രൂപയുടെ 31.7 കോടി രൂപയുടെ മൂല്യം വരുമായിരുന്ന നോട്ടുകളും കാണിക്കയായി എത്തി. ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നാണ് ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രം.

2016 നവംബർ എട്ടിന് 1000, 500 നോട്ടുകൾ കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു. എന്നാൽ നോട്ട് നിരോധനം നിലവിൽ വന്നെങ്കിലും ഭക്തർ ഇവ കാണിക്കയായി നൽകുന്നത് തുടരുകയായിരുന്നുവെന്നും പണം റിസർവ് ബാങ്കിലോ മറ്റേതെങ്കിലും വാണിജ്യ സ്ഥാപനത്തിലോ നിക്ഷേപിക്കാൻ അനുവദിക്കണമെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനോട് അഭ്യർഥിച്ചിട്ടുണ്ടെന്നും തിരുപ്പതി ദേവസ്ഥാനം ചെയർമാൻ വൈ.വി. സുബ്ബ അറിയിച്ചു.

Read Also: താന്‍ കള്ളത്തരം കാണിക്കുമെന്ന് വിശ്വസിക്കുന്നുണ്ടെന്ന് ഹൈദരലി തങ്ങള്‍ക്ക് നെഞ്ചില്‍ കൈവച്ച്‌ പറയാനാകുമോ: എങ്കിൽ രാജി വെക്കുമെന്ന് കെ ടി ജലീൽ

തിരുമല തിരുപ്പതി ദേവസ്ഥാനം 12 ക്ഷേത്രങ്ങളും അവയുടെ ഉപ ആരാധനാലയങ്ങളും ചേർന്നതാണ്. ഇവിടേക്ക് എത്തിയ കാണിക്കയിലാണ് നിരോധിച്ച നോട്ടുകൾ ലഭിച്ചത്. പഴയ നോട്ടുകളുമായി ബന്ധപ്പെട്ട് 2017-ൽ ടി.ടി.ഡി. കേന്ദ്ര ധനമന്ത്രാലയത്തിനും റിസർവ് ബാങ്കിനും കത്തെഴുതിയിരുന്നുവെങ്കിലും അനുകൂല പ്രതികരണമുണ്ടായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button