Latest NewsIndiaNews

ബോളിവുഡിൽ മയക്കുമരുന്നു മാഫിയയുമായി ബന്ധമുള്ളത് ആർക്കാണ്? കങ്കണയോട് ഊർമ്മിള മതോന്ദ്കർ

രാജ്യത്തെ മയക്കുമരുന്നു വ്യാപാരം വിപുലവും സുലഭവുമാണ്. എന്നാൽ, മൊത്തം സിനിമാമേഖലയും മയക്കുമരുന്നിന്റെ പിടിയിലാണെന്ന കങ്കണയുടെ ആരോപണം അമിതമാണെന്നും ഊർമിള കൂട്ടിച്ചേർത്തു

മുംബൈ: ബോളിവുഡിലെ ഉന്നതരിൽ മയക്കുമരുന്നു മാഫിയയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന വ്യക്തികളുടെ പേര് കങ്കണ റണൗട്ട് വെളിപ്പെടുത്തണമെന്ന് ഊർമ്മിള മതോന്ദ്കർ. പേര് വെളിപ്പെടുത്തുന്നതിലൂടെ സിനിമാവ്യവസായമേഖലയെ സഹായിക്കാൻ കഴിയുമെന്നും കങ്കണയുടെ പരാമർശത്തെ തുടർന്ന് രാജ്യം മുഴുവൻ ആ പേരുകൾ കേൾക്കാൻ കാത്തിരിക്കുകയാണെന്നും ഊർമിള കൂട്ടിച്ചേർത്തു.

കങ്കണ റണൗട്ട് ധൈര്യപൂർവം മുന്നോട്ടു വന്ന് ആ പേരുകൾ കങ്കണ വെളിപ്പെടുത്തണമെന്നും അത് എല്ലാവർക്കും വളരെ വലിയ ഉപകാരമായിരിക്കുമെന്നും ഊർമിള പറഞ്ഞു. മാത്രമല്ല, അങ്ങനെ ഒരു പ്രവർത്തി ചെയ്താൽ അതിനെ ആദ്യം അഭിനന്ദിക്കുന്നത് ഞാനായിരിക്കുമെന്നും ഊർമ്മിള പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഊർമിള ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

കാര്യങ്ങൾ കൂടുതൽ വഷളാക്കാതെ എല്ലാം വെളിപ്പെടുത്തി വിഷയം അവസാനിപ്പിക്കണമെന്നും ഊർമിള വ്യക്തമാക്കി. മയക്കുമരുന്ന് വ്യാപാരം ഏറ്റഖവും കൂടുതൽ നടക്കുന്നത് ഹിമാചൽ പ്രദേശിലാണ്. അതിനാൽ മയക്കുമരുന്നിനെതിരെയുള്ള പോരാട്ടം അവിടെ നിന്ന് ആരംഭിക്കണമെന്ന് ഊർമിള കഴിഞ്ഞ ദിവസവും ആവശ്യപ്പെട്ടിരുന്നു.

രാജ്യത്തെ മയക്കുമരുന്നു വ്യാപാരം വിപുലവും സുലഭവുമാണ്. എന്നാൽ, മൊത്തം സിനിമാമേഖലയും മയക്കുമരുന്നിന്റെ പിടിയിലാണെന്ന കങ്കണയുടെ ആരോപണം അമിതമാണെന്നും ഊർമിള കൂട്ടിച്ചേർത്തു. കങ്കണയ്ക്ക് ഇന്ന് ലഭിച്ച പേരിനും പ്രശസ്തിക്കും കാരണം മുംബൈ നഗരമാണ്. അതിന് കങ്കണ നന്ദി പറയുകയാണ് വേണ്ടത്. ഇത്രയും വർഷം മൗനം പാലിച്ചിട്ട് കഴിഞ്ഞ കുറച്ചു മാസങ്ങളായി ആരോപണങ്ങളുന്നയിക്കുന്ന കങ്കണയുട പ്രവർത്തി സമനില തെറ്റിയ അവസ്ഥയാണോയെന്ന് സംശയം തോന്നുന്നിക്കുന്നുവെന്നും ഊർമിള പറഞ്ഞു.

മഹാത്മ ഗാന്ധിയുടെ സന്ദേശം പ്രചരിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സിനിമാമേഖലയോട് കഴിഞ്ഞ കൊല്ലം ആവശ്യപ്പെട്ടിരുന്നു. മയക്കുമരുന്ന് ഉപഭോക്താക്കളായ ഒരു സമൂഹത്തിന്റെ പിന്തുണ ഇക്കാര്യത്തിനായി പ്രധാനമന്ത്രി ആവശ്യപ്പെടുമെന്ന് കരുതുന്നുണ്ടോ ഊർമിള ചോദിച്ചു.

Read Also: മാരക മയക്കുമരുന്നുകളുമായി യുവാക്കൾ പിടിയിൽ, ഹെൽമറ്റിൽ ഒളിച്ചു കടത്തുന്ന രീതി, കൂട്ടത്തിൽ കൗമാരക്കാരായ പെൺകുട്ടികളും

പത്ത് വർഷത്തോളം നീണ്ട അഭിനയ ജീവിതത്തിൽ നല്ല അഭിനേത്രിയായി പേരെടുത്ത കങ്കണയ്ക്ക് മേഖലയിലെ എല്ലാവരോടും എന്താണ് പ്രശ്‌നമെന്ന് മനസിലാവുന്നില്ല. സ്വജനപക്ഷപാതം 1991ലും സിനിമ മേഖലയിൽ നിലനിന്നിരുന്നതായി കങ്കണ പറയുന്നുണ്ട്. മഹാരാഷ്ട്രയിലെ മധ്യവർത്തി കുടുംബത്തിൽ നിന്നെത്തിയ തനിക്കും അത്തരം പ്രതിസന്ധികൾ നേരിടേണ്ടതായും തരണം ചെയ്യുകയും ചെയ്തിട്ടുണ്ടെന്നും ഊർമിള കൂട്ടിച്ചേർത്തു. അതേസമയം, സിനിമ മേഖലയിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന് നിഷേധിക്കുന്നില്ലെന്നും കുറ്റക്കാരായ ചിലരുടെ പേരിൽ എല്ലാവരെയും ആക്രമിക്കുന്നതെ ശരിയായ നടപടിയല്ലെന്നും ഊർമിള പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button