കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാന സർക്കാരുകൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ധന്. ലോക്ക് ഡൗണ്‍ ഒരു ചരിത്ര തീരുമാനമായിരുന്നു. കോവിഡ് മഹാമാരിയോട് സര്‍ക്കാര്‍ വളരെ വേഗമാണ് പ്രതികരിച്ചത്. കേന്ദ്രം സംസ്ഥാന സർക്കാരുകൾക്ക് വേണ്ട എല്ലാ സഹായങ്ങളും എത്തിച്ചെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
എന്നാൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് ഐഎംഎ രംഗത്ത് എത്തിയിരുന്നു. കോവിഡ് പോരാട്ടത്തിൽ മരിച്ച ഡോക്ടർമാരുടെ കണക്ക് സൂക്ഷിക്കാത്തതിനാണു ഐഎംഎ കേന്ദ്ര സർക്കാരിനെ വിമർശിച്ചത്. കോവിഡ് വിരുദ്ധ പോരാട്ടത്തിൽ മരിച്ച ആരോഗ്യ പ്രവർത്തകർക്ക് രക്തസാക്ഷി പദവി നൽകണമെന്നും ഐഎംഎ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. എന്നാൽ മരിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം സംബന്ധിച്ച് കൃത്യമായ കണക്കുകളില്ലെന്നായിരുന്നു ബിനോയ് വിശ്വം എംപിയുടെ ചോദ്യത്തിന് മറുപടിയായി ആരോഗ്യമന്ത്രി പറഞ്ഞത്. കൊവിഡ് ബാധിച്ച് മരിച്ച ഡോക്ടര്‍മാര്‍, നഴ്സുമാര്‍, സപ്പോര്‍ട്ട് സ്റ്റാഫ്, ആശാവര്‍ക്കര്‍മാര്‍ എന്നിവരുള്‍പ്പെടെ ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം സംബന്ധിച്ച പൂര്‍ണ്ണ വിവരങ്ങള്‍ തങ്ങളുടെ പക്കലില്ലെന്നാണ് സര്‍ക്കാര്‍ നിലവിൽ അറിയിച്ചിരിക്കുന്നത്.
Post Your Comments