KeralaLatest NewsNews

‘ഉമ്മന്‍ചാണ്ടി മഴുവെറിഞ്ഞു നേടിയതാണ് കേരളം എന്ന രീതിയില്‍ പി ആര്‍ വര്‍ക്ക് കാര്യങ്ങള്‍ അവതരിപ്പിക്കുന്നു, ഉമ്മന്‍ചാണ്ടി ബൂസ്റ്റിംഗ് രമേശ് ചെന്നിത്തലയെ പറപ്പിക്കാന്‍ ‘ – അഡ്വക്കേറ്റ് നോബിള്‍ മാത്യു

നിയമസഭാംഗം എന്ന നിലയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയെ കുറിച്ചാണ് ഇപ്പോള്‍ ചില മാധ്യമങ്ങള്‍ തുടര്‍ച്ചയായി വാര്‍ത്തയാക്കി കൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് അടുക്കുന്നതിനാല്‍ ഉമ്മന്‍ചാണ്ടിയെ ബൂസ്റ്റ് ചെയ്ത് കൊണ്ടുള്ള പി ആര്‍ വര്‍ക്കാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത് എന്ന ആക്ഷേപം സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്. ഇതിനിടയില്‍ ഇതാ കോട്ടയം ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.നോബിള്‍ മാത്യുവും രംഗത്തെത്തിയിരിക്കുകയാണ്.

കേരളം കണ്ടിട്ടുള്ളതില്‍ വെച്ചേറ്റവും വലിയ പി ആര്‍ വര്‍ക്കാണ് കഴിഞ്ഞ കുറച്ചു ദിവസമായി ഉമ്മന്‍ചാണ്ടിക്കായി തത്പരകക്ഷികള്‍ നടത്തുന്നതെന്നും ഭരണമാറ്റമുണ്ടാകുമ്പോള്‍ ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയാവുക എന്ന രീതിയാണ് നാം കണ്ടു വരുന്നത് എന്നാല്‍ കോണ്‍ഗ്രസിലെ കളി ഇങ്ങിനെ പോയാല്‍ രമേശ് ചെന്നിത്തലയെ വെട്ടി ഉമ്മന്‍ചാണ്ടി -കെസി വേണുഗോപാല്‍ ഗ്രൂപ്പ് കളം പിടിക്കുമെന്നും അതിന്റെ മുന്നോടിയാണ് ഒരാഴ്ചയായി പത്രത്താളുകളും ചാനല്‍ സമയവും അപഹരിക്കുന്നുന്ന ഉമ്മന്‍ചാണ്ടി ബൂസ്റ്റിംഗെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെ വിമര്‍ശിച്ചു.

അഴിമതിയില്‍ മുങ്ങി നില്‍ക്കുന്ന കേരളാ സര്‍ക്കാരിനെതിരെ ആഞ്ഞടിക്കേണ്ട സമയത്ത് പ്രതിപക്ഷം എന്ന നിലയില്‍ യു ഡി എഫ് അതിന്റെ കടമ മറക്കുന്നു .കേരളത്തിലിപ്പോള്‍ പ്രതിപക്ഷം ബിജെപിയാണ് എന്ന വസ്തുതയിലേക്കാണ് ഈ നീക്കങ്ങള്‍ വിരല്‍ ചൂണ്ടുന്നതെന്നും അദ്ദേഹം കുറിപ്പിലൂടെ വ്യക്തമാക്കുന്നു.

അതേസമയം പത്രങ്ങളെയും ചാനലുകളെയും വിലക്കെടുത്താണ് ഉമ്മന്‍ചാണ്ടി ഈ കളി കളിക്കുന്നതെന്നെന്നും വടക്കേ ഇന്ത്യയില്‍ മാത്രം കണ്ടു ശീലിച്ച ഏജന്‍സികള്‍ മുഖാന്തിരമുള്ള പിആര്‍ വര്‍ക്കിലൂടെ കളിക്കളത്തില്‍ സ്ഥാനമുറപ്പിക്കുക എന്ന തന്ത്രമാണ് ഉമ്മന്‍ചാണ്ടി പയറ്റുന്നതെന്നും നോബിള്‍ മാത്യു വിമര്‍ശിച്ചു.

നോബിള്‍ മാത്യുവിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം ;

കേരളം കണ്ടിട്ടുള്ളതില്‍ വെച്ചേറ്റവും വലിയ പി ആര്‍ വര്‍ക്കാണ് കഴിഞ്ഞ കുറച്ചു ദിവസമായി ഉമ്മന്‍ചാണ്ടിക്കായി തത്പരകക്ഷികള്‍ നടത്തുന്നത് .ഭരണമാറ്റമുണ്ടാകുമ്പോള്‍ ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയാവുക എന്ന രീതിയാണ് നാം കണ്ടു വരുന്നത് .കോണ്‍ഗ്രസിലെ കളി ഇങ്ങിനെ പോയാല്‍ രമേശ് ചെന്നിത്തലയെ വെട്ടി ഉമ്മന്‍ചാണ്ടി -കെസി വേണുഗോപാല്‍ ഗ്രൂപ്പ് കളം പിടിക്കും .അതിന്റെ മുന്നോടിയാണ് ഒരാഴ്ചയായി പത്രത്താളുകളും ചാനല്‍ സമയവും അപഹരിക്കുന്നുന്ന ഉമ്മന്‍ചാണ്ടി ബൂസ്റ്റിംഗ് .അദ്ദേഹത്തിന്റെ നിയമസഭാഅംഗത്വത്തിന്റെ വാര്‍ഷികം എന്ന് പറഞ്ഞുകൊണ്ട് ഉമ്മന്‍ചാണ്ടി മഴുവെറിഞ്ഞു നേടിയതാണ് കേരളം എന്ന രീതിയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കുന്നു .

കേരളാ സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിത്താഴുമ്പോള്‍ കൊണ്‌ഗ്രെസ്സ് എന്നത്തേയും പോലെ നാറിയ കളികള്‍ കളിക്കുന്നു.കസേര പിടിക്കാന്‍ കൂടെയുള്ളവന്റെ കുതികാല്‍ വെട്ടുന്നു .
കെസി വേണുഗോപാല്‍ സ്വന്തം ഗ്രൂപ്പ് പ്രഖ്യാപിക്കുകയും ചെന്നിത്തലയുടെ വിശ്വസ്തനായിരുന്ന ബി ബാബുപ്രസാദ് ഉള്‍പ്പടെയുള്ളവരെ ചാക്കിട്ടു പിടിക്കുകയും കെ മുരളീധരന്‍ ഡബിള്‍ പ്രമോഷന്‍ നേടി എംപിയാവുകയും ചെയ്തപ്പോള്‍ തന്നെ കേരളാ രാഷ്ട്രീയത്തില്‍ രമേശ് ചെന്നിത്തലയുടെ അന്ത്യകൂദാശ നടന്നു കഴിഞ്ഞിരുന്നു.തന്റെ പിആര്‍ ഏജന്‍സിയുടെ സഹായത്തോടെ മാദ്ധ്യമങ്ങളെ വിലക്കെടുത്ത് ഉമ്മന്‍ചാണ്ടി നടത്തുന്ന പ്രചാരണം അതിന്റെ അവസാന പടിയാണ് .
ശ്രദ്ധിച്ചു നോക്കിയാല്‍ ഏതൊരാള്‍ക്കും മനസ്സിലാകും പത്രങ്ങളെയും ചാനലുകളെയും വിലക്കെടുത്താണ് ഉമ്മന്‍ചാണ്ടി ഈ കളി കളിക്കുന്നതെന്ന്. വടക്കേ ഇന്ത്യയില്‍ മാത്രം കണ്ടു ശീലിച്ച ഏജന്‍സികള്‍ മുഖാന്തിരമുള്ള പിആര്‍ വര്‍ക്കിലൂടെ കളിക്കളത്തില്‍ സ്ഥാനമുറപ്പിക്കുക എന്ന തന്ത്രമാണ് ഉമ്മന്‍ചാണ്ടി പയറ്റുന്നത് .

അഴിമതിയില്‍ മുങ്ങി നില്‍ക്കുന്ന കേരളാ സര്‍ക്കാരിനെതിരെ ആഞ്ഞടിക്കേണ്ട സമയത്ത് പ്രതിപക്ഷം എന്ന നിലയില്‍ യു ഡി എഫ് അതിന്റെ കടമ മറക്കുന്നു .കേരളത്തിലിപ്പോള്‍ പ്രതിപക്ഷം ബിജെപിയാണ് എന്ന വസ്തുതയിലേക്കാണ് ഈ നീക്കങ്ങള്‍ വിരല്‍ ചൂണ്ടുന്നത്

– അഡ്വ നോബിള്‍ മാത്യു

https://www.facebook.com/AdvNobleMathewBJP/photos/a.379133782261401/1740309799477119/?type=3&__xts__[0]=68.ARAsIEunc0s-YFyNK4FUoXsEnEAjH-KtjfMtTMAyqAfK_csZ2O7Rc0CI3B_EM8l8T7B47PwTkVLJEGl0rN_h9zka66oq5HOL802VacrYT8wXm_au3h9xYxetcU4rL-8xt9e21GoATUI0_ZSyOT7DCCm0ZzTc8a0RsuBr8DU0bIl8cVNK9NfQGDkZ68hoTsis6XMj1Y3CvsWEymDiW9zo6layHQ5fJDGSRcfmrlBhDd1ZHEVVCRkCQVPUZaweJPeBxN5yBI-qF06T1GtEu-w5AzoJUZLeEp4QVRhR0evtk3XB5h0KefW5yEhezwWbm93TYYmebQ7GiXC9FzKD3heivgwEzIN2vBD3Q6nPOTtY_iInC385AQKjwSo

 

shortlink

Related Articles

Post Your Comments

Related Articles


Back to top button