യു എസ്: ഇന്ത്യൻ സർക്കാറിന്റെ നെറ്റ്‌വർക്കുകൾ ഉൾപ്പെടെ അമേരിക്കയിലും വിദേശത്തുമായി നൂറിലധികം കമ്പനികളെയും സ്ഥാപനങ്ങളെയും ഹാക്കുചെയ്തതിനും വിലയേറിയ സോഫ്റ്റ്വെയർ ഡാറ്റയും ബിസിനസ് ഇന്റലിജൻസും മോഷ്ടിച്ചതിനും അഞ്ച് ചൈനീസ് പൗരന്മാർക്കെതിരെ കേസെടുത്തതായി യുഎസ് നീതിന്യായ വകുപ്പ്.
Read also: കേന്ദ്രമന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേലിന് കോവിഡ് സ്ഥിരീകരിച്ചു
അഞ്ച് ചൈനീസ് ഹാക്കർമാർക്കെതിരെയും രണ്ട് മലേഷ്യൻ പൗരന്മാർക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. ഹാക്കർമാരെ സഹായിച്ച കുറ്റത്തിന് മലേഷ്യൻ പൗരന്മാരെ ഞായറാഴ്ച അറസ്റ്റുചെയ്തതായും ചൈനീസ് പൗരന്മാർ രാജ്യം വിട്ടതായും യുഎസ് ഡെപ്യൂട്ടി അറ്റോർണി ജനറൽ ജെഫ്രി റോസൻ അറിയിച്ചു.
” ചൈനീസ് ഹാക്കർമാരുടെ അനധികൃത കമ്പ്യൂട്ടർ നുഴഞ്ഞുകയറ്റങ്ങളെയും സൈബർ ആക്രമണങ്ങളെയും തടസ്സപ്പെടുത്താൻ ലഭ്യമായ എല്ലാ ഉപകരണങ്ങളും നീതിന്യായ വകുപ്പ് ഉപയോഗിച്ചിട്ടുണ്ട്, എന്നാൽ ഖേദകരമെന്നു പറയട്ടെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി സൈബർ കുറ്റവാളികൾക്ക് പുറം രാജ്യങ്ങളിലെയ്ക്ക് സൈബർ ഹാക്കിങ് നടത്താൻ അവസരം നൽകി ചൈനയെ സുരക്ഷിതമാക്കുന്നു , ”ഡെപ്യൂട്ടി അറ്റോർണി ജനറൽ പറഞ്ഞു.
Post Your Comments