ഉമ്മുല്‍ഖുവൈന്‍ : യുഎഇയിലെ ഉമ്മുല്‍ഖുവൈന്‍ രാജകുടുംബാംഗം ശൈഖ് അലി ബിന്‍ ഹുമൈദ് ബിന്‍ അഹ്മദ് അല്‍ മുഅല്ല അന്തരിച്ചു . ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തിലാണ് മരണം സംഭവിച്ചതെന്ന് റോയല്‍ കോര്‍ട്ട് പ്രസ്താവനയിൽ അറിയിച്ചു .
അദ്ദേഹത്തിന്റെ നിര്യാണത്തില്‍ യു.എ.ഇ സുപ്രീംകൗണ്‍സില്‍ അംഗവും ഉമ്മുല്‍ഖുവൈന്‍ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിന്‍ റാഷിദ് അല്‍ മുഅല്ല അനുശോചനം അറിയിച്ചു .
“ദൈവത്തിന്റെ വിധിന്യായത്തിൽ വിശ്വസിക്കുന്ന ഹൃദയത്തോടെ, വേദനാജനകമായ ഈ അപകട മരണത്തിൽ അനുശോചിച്ചു.”
read also: ഒമാനിൽ കോവിഡ് ബാധിച്ച് എട്ടു പേർ കൂടി മരിച്ചു : പുതിയ രോഗികളുടെ എണ്ണത്തിലും വർദ്ധന
കോവിഡ് സുരക്ഷാ നടപടികള്‍ നിലവില്‍ക്കുന്നതിനാല്‍ ബുധനാഴ്ച മുതല്‍ മൂന്ന് ദിവസം ഫോണിലൂടെയും സന്ദേശങ്ങളിലൂടെയും അനുശോചനമറിയിക്കാനുള്ള സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി .
Post Your Comments