CinemaLatest NewsNewsEntertainment

ദൃശ്യം 2വിന്റെ സെറ്റിലേക്ക് സ്വാഗതം; നടി മീനയ്ക്ക് ജന്മദിനാശംസകളുമായി ലാലേട്ടൻ

ദൃശ്യത്തിന്റെ ആദ്യ ഭാഗത്തിലും മീനയായിരുന്നു നായിക

തെന്നിന്ത്യൻ താര സുന്ദരി നടി മീനയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍. ദൃശ്യം 2വിന്റെ സെറ്റിലേക്ക് സ്വാഗതം എന്ന കുറിപ്പോടെയാണ് താരം മീനയ്ക്ക് ആശംസകള്‍ അറിയിച്ചിരിക്കുന്നത്. ദൃശ്യത്തിന്റെ ആദ്യ ഭാഗത്തിലും മീനയായിരുന്നു നായിക. ആദ്യ ഭാഗത്തിലെ എല്ലാ അഭിനേതാക്കളും രണ്ടാം ഭാഗത്തിലും വേഷമിടും എന്നാണ് പുറത്തെത്തുന്ന വിവരം.

എന്നാൽ കോവിഡ് പശ്ചാത്തലത്തില്‍ അഭിനേതാക്കളെ ഉള്‍പ്പെടെ ക്വാറന്റൈന്‍ ചെയ്ത് ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സെപ്റ്റംബര്‍ 14-ന് ചിത്രീകരണം ആരംഭിക്കാനിരുന്നെങ്കിലും മോഹന്‍ലാലിന്റെ ആയുര്‍വേദ ചികിത്സയ്ക്ക് ശേഷം മാത്രമേ തുടങ്ങൂകയുള്ളൂ എന്നാണ് റിപ്പോർട്ടുകൾ.

 

https://www.facebook.com/ActorMohanlal/posts/3304624289593244

shortlink

Related Articles

Post Your Comments

Related Articles


Back to top button