COVID 19KeralaLatest NewsNews

ലോ​ക്​​ഡൗ​ണില്‍​ അ​ന്ത​ര്‍​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ കൂ​ട്ട​ത്തോ​ടെ മടങ്ങാനുണ്ടായ കാരണമെന്തെന്ന് വെളിപ്പെടുത്തി കേന്ദ്രസർക്കാർ

ന്യൂ​ഡ​ല്‍​ഹി: ലോ​ക്​​ഡൗ​ണില്‍​ അ​ന്ത​ര്‍​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ കൂ​ട്ട​ത്തോ​ടെ മടങ്ങാനുണ്ടായ കാരണമെന്തെന്ന് വെളിപ്പെടുത്തി കേന്ദ്രസർക്കാർ.ലോ​ക്​​സ​ഭ​യി​ല്‍ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ലെ മാ​ല റോ​യി​യു​ടെ ചോ​ദ്യ​ത്തി​ന്​ ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി ജി. ​കി​ഷ​ന്‍ റെ​ഡ്​​ഡി എ​ഴു​തി​ന​ല്‍​കി​യ മ​റു​പ​ടി​യി​ലാ​ണ്​ കാരണം വ്യക്തമാക്കിയത്.

Read Also : “ചൈനയുടെ പേര് പറയുമ്പോൾ ഒരിക്കലും പേടിക്കരുത്” ; സർക്കാരിന് ഉപദേശവുമായി രാഹുൽ ഗാന്ധി 

ലോ​ക്​​ഡൗ​ണ്‍ കാ​ല​ത്ത്​ അ​ന്ത​ര്‍​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ കൂ​ട്ട​ത്തോ​ടെ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന സ്ഥി​തി​യു​ണ്ടാ​യ​ത്​ വ്യാ​ജ​വാ​ര്‍​ത്ത​ക​ള്‍ സൃ​ഷ്​​ടി​ച്ച പ​രി​​ഭ്രാ​ന്തി മൂ​ല​മെ​ന്ന്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അറിയിച്ചു. ഭ​ക്ഷ​ണ​വും വെ​ള്ള​വും ചി​കി​ത്സ​യും അ​ഭ​യ​വും കി​ട്ടാ​തെ​വ​രു​മെ​ന്ന്​ അ​ന്ത​ര്‍​സം​സ്​​ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ തെ​റ്റി​ദ്ധ​രി​ച്ച​താ​യി​ മ​ന്ത്രി പ​റ​ഞ്ഞു.

Read Also : കൊവിഡ് പ്രോട്ടോകൾ ലംഘിക്കാൻ പരസ്യമായി ആഹ്വാനം ; യുവാവ് അറസ്റ്റിൽ 

കേ​ന്ദ്ര സ​ര്‍​ക്കാ​റി​ന്​ സാ​ഹ​ച​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച്‌​ പൂ​ര്‍​ണ ബോ​ധ്യ​മു​ണ്ടാ​യി​രു​ന്നു. അ​നി​വാ​ര്യ​മാ​യ ലോ​ക്​​ഡൗ​ണി​ല്‍ ആ​വ​ശ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചി​രു​ന്നു. അ​വ​ശ്യ​സേ​വ​ന​ങ്ങ​ള്‍ കി​ട്ടാ​ത്ത സ്ഥി​തി ഇ​ല്ലെ​ന്ന്​ സ​ര്‍​ക്കാ​ര്‍ ഉ​റ​പ്പു​വ​രു​ത്തി​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button