ന്യൂഡല്‍ഹി: ലോക്ഡൗണില്‍ അന്തര്‍സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ മടങ്ങാനുണ്ടായ കാരണമെന്തെന്ന് വെളിപ്പെടുത്തി കേന്ദ്രസർക്കാർ.ലോക്സഭയില്‍ തൃണമൂല്‍ കോണ്‍ഗ്രസിലെ മാല റോയിയുടെ ചോദ്യത്തിന് ആഭ്യന്തര സഹമന്ത്രി ജി. കിഷന് റെഡ്ഡി എഴുതിനല്‍കിയ മറുപടിയിലാണ് കാരണം വ്യക്തമാക്കിയത്.
Read Also : “ചൈനയുടെ പേര് പറയുമ്പോൾ ഒരിക്കലും പേടിക്കരുത്” ; സർക്കാരിന് ഉപദേശവുമായി രാഹുൽ ഗാന്ധി
ലോക്ഡൗണ്‍ കാലത്ത് അന്തര്‍സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്ന സ്ഥിതിയുണ്ടായത് വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ച പരിഭ്രാന്തി മൂലമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഭക്ഷണവും വെള്ളവും ചികിത്സയും അഭയവും കിട്ടാതെവരുമെന്ന് അന്തര്‍സംസ്ഥാന തൊഴിലാളികള്‍ തെറ്റിദ്ധരിച്ചതായി മന്ത്രി പറഞ്ഞു.
Read Also : കൊവിഡ് പ്രോട്ടോകൾ ലംഘിക്കാൻ പരസ്യമായി ആഹ്വാനം ; യുവാവ് അറസ്റ്റിൽ
കേന്ദ്ര സര്‍ക്കാറിന് സാഹചര്യങ്ങളെക്കുറിച്ച് പൂര്‍ണ ബോധ്യമുണ്ടായിരുന്നു. അനിവാര്യമായ ലോക്ഡൗണില്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിരുന്നു. അവശ്യസേവനങ്ങള്‍ കിട്ടാത്ത സ്ഥിതി ഇല്ലെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തിയെന്നും മന്ത്രി പറഞ്ഞു.
Post Your Comments