ചെറുതും വലുതുമായ വേഷങ്ങളിലൂടെ സിനിമാ സീരിയല്‍ രംഗത്ത് സജീവമായ താരമാണ് മഞ്ജു പിള്ള. ഹാസ്യ കഥാപാത്രങ്ങളിലൂടെ കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ താരം തന്റെ യാത്രാ വിശേഷങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ഇപ്പോള്‍. കുടുംബത്തിനൊപ്പം നടത്തുന്ന യാത്രകളെക്കാള്‍ പ്രിയപ്പെട്ടത് കൂട്ടുകാര്‌ക്കൊപ്പം പോകുന്നതാണെന്നു പറഞ്ഞ മഞ്ജു തന്റെ ഇഷ്ടം അതാണെന്ന് ഭര്‍ത്താവിനും മകള്‍ക്കും അറിയാമെന്നും അവരതിന് സപ്പോര്‍ട്ടാണെന്നും മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
”യാത്രകള്‍ ഏറെ ഇഷ്ടമുള്ള ആളാണ് ഞാന്‍. എന്ന് വച്ച് എടുതതോ പിടിച്ചോ എന്ന് പറഞ്ഞ് യാത്ര പുറപ്പെടുന്ന ഒരാളല്ല ഞാന്‍. ഒരമ്മയെന്ന നിലയ്ക്ക് ഭാര്യയെന്ന നിലയ്ക്ക് ആര്‍ട്ടിസ്റ്റ് എന്ന നിലയ്ക്ക് ഒക്കെ കുറേ കാര്യങ്ങള്‍ പ്ലാന്‍ ചെയ്ത് മാത്രമേ എവിടെയെങ്കിലും പോകാന്‍ സാധിക്കൂ. എന്നാല്‍ ഭര്‍ത്താവ് സുജിത്ത് ഇരുന്നയിരിപ്പിലൊക്കെ എങ്ങോട്ടെങ്കിലും പോയാലോ എന്ന് ചോദിക്കുന്ന ആളാണ്. എനിക്ക് അതൊന്നും പറ്റില്ല.” മഞ്ജു പറഞ്ഞു.
കേദാര്‍നാഥില്‍ പോയപ്പോഴുള്ള മറക്കാനാകാത്തെ അനുഭവത്തെ കുറിച്ചും മഞ്ജു പങ്കുവച്ചു.” കേദാര്‍നാഥ് അമ്ബലത്തിനകത്തെ ശിവലിംഗം സാധാരണ ശിവലിംഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി പരന്നിട്ടാണ്. മാത്രമല്ല നമുക്ക് മറ്റെവിടെയും ശിവലിംഗത്തെ സ്പര്‍ശിക്കാനാവില്ല. എന്നാല്‍ ഇവിടെ ശിവലിംഗത്തെ തൊടാം. കെട്ടിപിടിച്ച് നിന്ന് പ്രാര്‍ഥിക്കാം. എത്ര നേരം വേണമെങ്കിലും. ഞാന്‍ ആദ്യമായിട്ടാണ് ഒരു ശിവലിംഗത്തെ കെട്ടിപ്പിടിച്ച് കരയുന്നത്. എന്തിനാണ് ഞാന്‍ കരഞ്ഞതെന്ന് എനിക്കറിയില്ല. പക്ഷേ അത് വല്ലാത്തൊരു അനുഭവമായിരുന്നു” മഞ്ജു പറയുന്നു.
Post Your Comments