ലണ്ടന്‍:യൂറോപ്പിലും മറ്റും പേടി സ്വപ്നമായ ഐ.എസ് ഭീകരനായ റാഷിദ് കാസിമിനു മൃഗങ്ങളെ കൊല്ലുമ്പോള്‍ കൈവിറയ്ക്കുമത്രേ.മനുഷ്യരെ കൊല്ലുമ്പോള്‍ ആഹ്ലാദം അനുഭവിക്കുന്ന തനിക്ക് മൃഗങ്ങളെ കൊള്ളുമ്പോൾ വിഷമവും മടിയും ആണെന്നാണ് ഒരു മാധ്യമത്തോട് വെളിപ്പെടുത്തിയത്.ജിഹാദിനെക്കുറിച്ച് ഗവേഷണം നടത്തുന്ന കാനഡിലെ അക്കാദമിക് വിദഗ്ധരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് റാഷിദ് ഇക്കാര്യം വെളിപ്പെടുത്തിയത്.
തുര്‍ക്കിയിലെ ഗാസിയാന്‍തേപ്പിലുള്ള വീടുപേക്ഷിച്ചതും ജിഹാദിയായ തന്റെ അനുഭവങ്ങളും ജിഹാദ്ദിസമില്‍ ഗവേഷണം നടത്തുന്ന കാനഡ ആസ്ഥാനമായുള്ള വിദ്യാര്‍ത്ഥിയോട് വിവരിക്കുകയായിരുന്നു റാഷിദ് കാസിം എന്ന 29കാരന്‍ ഭീകരന്‍. അള്ളാഹുവിന്റെ എതിരാളികളെ കൊല്ലുമ്പോള്‍ അനുഗ്രഹം ഉണ്ടാകുമെന്നും റാഷിദ് പറയുന്നുണ്ട്.ഫ്രഞ്ച് പൗരനായ റാഷിദ് ഐ.എസിനൊപ്പം സിറിയയിലാണ് ഇപ്പോഴുള്ളത്. ഫ്രാൻസിലായിരുന്നപ്പോൾ ഫ്രാന്‍സിനെ ആക്രമിക്കണമെന്ന് ചിന്തിച്ചിരുന്നു എന്നും അയാള്‍ പറയുന്നു.
സിറിയയിലേക്ക് കുടിയേറുന്നതിനു മുൻപ് ഭാര്യയും മകളുമായി തുര്‍ക്കിയിലായിരുന്നു താമസം. എല്ലാം ഉപേക്ഷിച്ചാണ് റാഷിദ് ഐസിസില്‍ ചേര്‍ന്നത്. തുര്‍ക്കിയിലായിരുന്നപ്പോള്‍ വളര്‍ത്തിയിരുന്ന പൂച്ചയെ കൈവിട്ടുപോയതാണ് ഏറ്റവും വലിയ വിഷമം എന്നും കാസിം പറഞ്ഞതായി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.മനുഷ്യന്‍റെ തലഅറുക്കുകയും, വെടിവച്ച് കൊല്ലുകയും ചെയ്യുന്ന വീഡിയോകളിലൂടെയാണ് ഇയാള്‍ യൂറോപ്പിലും മറ്റും പേടി സ്വപ്നമായത്.
Post Your Comments