COVID 19Latest NewsUAENewsGulf

കോവിഡ് : യുഎഇയിൽ രോഗമുക്തരുടെ എണ്ണം 70000കടന്നു

അബുദാബി : യുഎഇയിൽ 842 പേര്‍ക്ക് കൂടി ബുധനാഴ്ച പുതുതായി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 94,000 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഒരാൾ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 81,782ഉം മരണം 402ഉം ആയതായി യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Also read : കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എം പി മരിച്ചു

821 പേര്‍ പുതുതായി സുഖം പ്രാപിച്ചപ്പോൾ രോഗമുക്തരുടെ എണ്ണം 71,456 ആയി ഉയർന്നു. നിലവില്‍ 9,924പേരാണ് ചികിത്സയിലുള്ളത്. ആകെ 83 ലക്ഷത്തിലധികം കോവിഡ് പരിശോധനകള്‍ രാജ്യത്ത് നടത്തിയെന്നും അധികൃതർ വ്യക്തമാക്കി.

698 പേർക്ക്​ കൂടി  കുവൈറ്റിൽ ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചു, മൂന്ന് പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 96999ഉം, മരണസംഖ്യ 571ഉം ആയി.968 പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 87,187 ആയി ഉയർന്നു. നിലവിൽ 9241 പേരാണ്​ ചികിത്സയിലുള്ളത്​. 93 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. 5384 പേർക്ക് പുതുതായി കോവിഡ് പരിശോധന നടത്തിയെന്നു അധികൃതർ അറിയിച്ചു.

ഒമാനിൽ 536പേർക്ക് കൂടി ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചു. എട്ടു മരണം. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 91,196ഉം, മരണസംഖ്യ 805ഉം ആയെന്നു ആരോഗ്യമന്ത്രാലയം അറിയിച്ചു, 250പേർ പുതുതായി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 84,363 ആയി ഉയർന്നു, 92.5 ശതമാനമാണ് ഇപ്പോഴത്തെ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 65 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതും നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 488 ആയി. ഇവരില്‍ ഗുരുതരാവസ്ഥയിലുള്ള 179 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണെന്നും മന്ത്രാലയം പുറത്തുവിട്ട കണക്കിൽ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button