ബ്രിട്ടീഷ് ബഹുരാഷ്ട്ര മരുന്ന് കമ്ബനിയായ ആസ്ട്ര സെനേക്കയുമായി ചേര്‍ന്നാണ് ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച വാക്സിൻ കുത്തിവെച്ച് വൊളന്റിയര്‍മാരില്‍ ഒരാള്‍ക്ക് അജ്ഞാത രോഗം ബാധിച്ചതിനെ തുടര്‍ന്ന് പരീക്ഷണം നിർത്തിവച്ചിരുന്നു .എന്നാൽ വാക്സിന്റെ ക്ലിനിക്കല്‍ ട്രയല്‍ തുടങ്ങാന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) ഡോ. വിജി സോമൻ ഇപ്പോൾ വീണ്ടും അനുമതി നല്‍കിയിരിക്കുകയാണ്.
ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച വാക്സിന്റെ രണ്ട്, മൂന്ന് ഘട്ട പരീക്ഷണങ്ങളാണ് പുനഃരാരംഭിക്കുക. പരീക്ഷണം നടത്തുമ്ബോള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്താന്‍ ഡിസിജിഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പരീക്ഷണ പ്രോട്ടോകോള്‍ ഹാജരാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 11 നാണ് സിറം ഇന്‍സ്റ്റിറ്റിയൂട്ടിനോട് രണ്ട്, മൂന്ന് ക്ലിനിക്കല്‍ പരീക്ഷണം നിര്‍ത്തിവെക്കാന്‍ ഡിസിജിഐ ആവശ്യപ്പെട്ടത്.
Post Your Comments