ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന്റെ പേരില്‍ സൈബര്‍ ആക്രമണം നേരിട്ട നടി അനശ്വര രാജന് പിന്തുണയുമായി നടന്‍ അനില്‍ പി നെടുമങ്ങാട്. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന് ഉപദേശവുമായി എത്തുന്ന ആങ്ങളമാരെ തേച്ചൊട്ടിക്കുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റുമായാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.
സിക്‌സ് പാക്കുമായി നില്‍ക്കുന്ന അര്‍ണോള്‍ഡ് ഷ്വാസ്‌നെഗറുടെ ചിത്രത്തിന് സദാചാര കമന്റു ചെയ്യുന്ന സ്ത്രീകളുടേതായി ചെയ്‌തെടുത്ത ചിത്രമാണ് അനില്‍ പി നെടുമങ്ങാട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചോദിക്കാനും പറയാനും അച്ഛനും അങ്ങളമാരൊന്നുമില്ലേടെ ?….പറഞ്ഞ് മനസ്സിലാക്കാന്‍ അമ്മ പെങ്ങന്‍മാരും ഇല്ലേടെ? എന്ന രസകരമായ അടിക്കുറിപ്പോടെയാണ് അദ്ദേഹം പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
https://www.facebook.com/anil.p.alasan/posts/10223285218262973
നേരത്തെ നടിമാരായ റിമ കല്ലിങ്കല്‍, നിമിഷ സജയന്‍, അനുപമ പരമേശ്വരന്‍ തുടങ്ങിയവരും ഗായിക അഭയ ഹിരണ്‍മയിയും നടന്മാരായ ഫഹദ് ഫാസിലും ഹരീഷ് പേരടിയും അനശ്വരയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
കാലുകള്‍ കാണുമ്പോള്‍ കാമം പൂക്കുന്ന സദാചാര കോമരങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന എന്റെ പ്രിയപ്പെട്ട സഹോദരിമാരോട് ആത്മാര്‍ത്ഥമായി ഐക്യദാര്‍ണ്ഡ്യം പ്രഖ്യാപിക്കുന്നു…അത്രയൊന്നും മൊഞ്ചില്ലാത്ത എന്റെ കാലുകള്‍ സമര്‍പ്പിച്ച് ഞാനും ഐക്യപെടുന്നു…ഈ ശരിര ഭാഷയുടെ രാഷ്ട്രീയം നന്‍മയുള്ള ലോകം ഏറ്റെടുക്കട്ടെ എന്ന അടികുറിപ്പോടെ ഷോട്‌സ് ധരിച്ച ചിത്രം ഹരീഷ് പേരടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.
Post Your Comments