Latest NewsNews

തൃണമൂൽ എംഎൽഎയുടെ കൊലപാതകം; കുറ്റപത്രത്തിൽ ബി.ജെ.പി. എം.പിയുടെ പേരും ഉള്‍പ്പെടുത്തി ബംഗാൾ പോലീസ്

കൊൽക്കത്ത: ബംഗാളിൽ തൃണമൂൽ കോൺഗ്രസ് എംഎൽഎ സത്യജിത് ബിശ്വാസ് വെടിയേറ്റ് മരിച്ച സംഭവത്തിൽ അനുബന്ധ കുറ്റപത്രത്തിൽ ബിജെപി രണഘട്ട് എംപി ജഗന്നാഥ് സർക്കാറിനെ കൂടി ഉൾപ്പെടുത്തി പശ്ചിമ ബംഗാൾ ക്രൈം ഇവെസ്റ്റിഗേഷന് വിഭാഗം. തിങ്കളാഴ്ചയാണ് ടിഎംസി കൃഷ്ണഗഞ്ച് എം‌എൽ‌എ സത്യജിത് ബിശ്വാസിന്റെ കൊലപാതകക്കേസിൽ എം.പിയുടെ പേര് കൂടി ഉൾപ്പെടുത്തിയത്. നാദിയ ജില്ലയിലെ കോടതിയിലാണ് അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്.

മുമ്പ് പല തവണ അന്വേഷണ ഉദ്യോഗസ്ഥർ ജഗന്നാഥ് സർക്കാറിനെ ചോദ്യം ചെയ്തിരുന്നു. കൊലപാതകത്തിന് മുമ്പ് എംപി സത്യജിത് ബിശ്വാസുമായി പലതവണ സംസാരിച്ചിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കേസിൽ ബിജെപി നേതാവ് മുകുൾ റോയിയെയും നേരത്തെ ചോദ്യം ചെയ്തിട്ടുണ്ട്.

Read also: ലോകത്ത്‌ കോവിഡ്‌ മരണം 9 ലക്ഷം കടന്നു; രോഗബാധിതർ 2.94 കോടി

എന്നാൽ എം.പിയെ കേസിൽ ഉൾപ്പെടുത്തിയതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണിതെന്നും ബിജെപി ദേശീയ സെക്രട്ടറി രാഹുൽ സിൻഹ പറഞ്ഞു. ‘തിരഞ്ഞെടുപ്പിന് മുന്നോടിയായി ധാരാളം ബിജെപി നേതാക്കളെയും പ്രവർത്തകരെയും കേസിൽ ഉൾപ്പെടുത്താൻ സർക്കാർ ശ്രമിക്കുന്നു. എനിക്കറിയാവുന്നിടത്തോളം പ്രതി ഒന്നോ രണ്ടോ തവണ സർക്കാറുമായി സംസാരിച്ചു. സർക്കാർ പ്രതികൾക്ക് അഭയം നൽകുന്നതിൽ തർക്കമില്ല. പോലീസും നിയമവും സ്വന്തം നേട്ടത്തിനായി ഉപയോഗിക്കുന്നുവെന്ന് ടിഎംസി വീണ്ടും തെളിയിച്ചു. എന്നാൽ അവർക്ക് ബിജെപിയെ തടയാൻ കഴിയില്ല. ഒരു എംപിക്കെതിരായ ഇത്തരം തെറ്റായ ആരോപണങ്ങൾ രണഘട്ടിൽ തിരിച്ചെത്താൻ സഹായിക്കുമെന്ന് അവർ കരുതുന്നുവെങ്കിൽ, അവർ തെറ്റിദ്ധരിക്കപ്പെടുന്നു, – രാഹുൽ സിൻഹ വ്യക്തമാക്കി.

നാദിയ ജില്ലയിലെ കൃഷ്ണഗഞ്ച് നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള ടിഎംസി എം‌എൽ‌എ ആയിരുന്ന ബിശ്വാസിന് കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നാദിയ ജില്ലയിലെ മജ്ധിയയിൽ സരസ്വതീ പൂജ ചടങ്ങുകൾ ഉദ്ഘാടനം ചെയ്ത് വേദിയിലേക്ക് മടങ്ങവെയാണ് വെടിയേറ്റത്. അക്രമികൾ സത്യജിത്തിന്റെ സമീപമെത്തി നിരവധി തവണ വെടിയുതിർത്ത ശേഷം ഓടിപ്പോവുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചങ്കിലും രക്ഷിക്കാനായില്ല.

shortlink

Post Your Comments


Back to top button