ജലീല്‍ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും അദ്ദേഹത്തിനെതിരെ ആക്ഷേപം ഉന്നയിച്ച് കേരളത്തിലെ സമാധാനം അട്ടിമറിക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കെടി ജലീല്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അക്കാര്യം സമൂഹത്തിന് വ്യക്തതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജലീലിനോട് നേരത്തെ വിരോധമുള്ളവരുണ്ട്. അദ്ദേഹത്തോട് സമരസപ്പെടാന്‍ ബുദ്ധിമുട്ടുള്ളവരും കാണും. അദ്ദേഹം നേരത്തെ ഉണ്ടായ പ്രസ്ഥാനത്തില്‍ നിന്ന് എല്‍ഡിഎഫിലേക്ക് വന്നു. അത് ഇന്നലെ സംഭവിച്ചതല്ല. അതിനോടുള്ള പക ചിലര്‍ക്ക് വിട്ടുമാറുന്നില്ലെന്നും അതാണ് ആദ്യം കണ്ടതെന്നും അതിന്റെ കൂടെ ചേര്‍ന്നവരുടെ ഉദ്ദേശം നാടിന് ചേരാത്ത രീതിയില്‍ കാര്യങ്ങള്‍ നീക്കുകയാണെന്നും വ്യക്തമാണെന്നും ബിജെപിക്കും ലീഗിനും ഒരേ രീതിയില്‍ കാര്യങ്ങള്‍ നീക്കാന്‍ ജലീലിനെ നീക്കുകയാണ്. ജലീല്‍ തെറ്റ് ചെയ്തത് കൊണ്ടല്ല. ഈ രണ്ട് കൂട്ടര്‍ക്കും അവരുടേതായ ഉദ്ദേശമുണ്ട്. അത് നാടിനാകെ ബോധ്യമായിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
രാഷ്ട്രീയ പ്രചാരണം എപ്പോഴും നടത്താം. ഇത് അപവാദ പ്രചാരണമാണ്. അതിന്റെ ഭാഗമായി നാട്ടില്‍ പ്രശ്‌നം ഉണ്ടാക്കുന്നു. ആളുകളെ ഇളക്കി വിട്ടു. സമരക്കാരെ ചിലര്‍ പുലികള്‍ എന്നാണ് വിശേഷിപ്പിച്ചത്. മന്ത്രിയെ ചോദ്യം ചെയ്‌തെന്നത് വലിയ പ്രശ്‌നമല്ല. അവര്‍ക്ക് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സ്വാഭാവികമായി ചോദ്യം ചെയ്യുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഖുര്‍ആനും സക്കാത്തും കെടി ജലീല്‍ ചോദിച്ചിട്ടില്ലെന്നും കോണ്‍സുലേറ്റ് ഇങ്ങനെ ഒരു കാര്യം ചെയ്യണമെന്ന് ജലീലിനോട് പറഞ്ഞതാണെന്നും അദ്ദേഹത്തോട് സഹായം ചോദിച്ചപ്പോള്‍ അദ്ദേഹം ന്യൂനപക്ഷ ക്ഷേമ മന്ത്രിയെന്ന നിലയില്‍ അതിന് വേണ്ട സൗകര്യം ഒരുക്കിയെന്നും അത് കുറ്റമല്ലെന്നും സര്‍ക്കാര്‍ ചെയ്യേണ്ട കാര്യം സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. ചര്‍ച്ചയിലൂടെ പരിഹരിക്കേണ്ട കാര്യമല്ല ഇത്. കെ ടി ജലീല്‍ രാജിവെക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Post Your Comments