മുംബയ്: സംശയരോഗം മൂത്ത് ബഡ്റൂമിലും വീടിന്റെ പരിസരത്തുമായി ക്യാമറ സ്ഥാപിച്ച റിട്ടയേഡ് നേവി ഉദ്യോഗസ്ഥന് കിട്ടിയത് എട്ടിന്റെ പണി. തന്റെയും മകളുടെയും സ്വകാര്യതയെ ഇത് ബാധിക്കുന്നുവെന്ന് പറഞ്ഞ് ക്യാമറകള്‍ നീക്കം ചെയ്യാന്‍ ഭാര്യ ആവശ്യപ്പെട്ടുവെങ്കിലും ഇയാള്‍ ഇതിന് തയ്യാറായില്ല. തുടര്‍ന്ന് ഇതിന്റെ പേരില്‍ ഇയാള്‍ ഭാര്യയെ ഉപദ്രവിക്കുകയും മൊബെെല്‍ ഫോണ്‍ തല്ലിപൊട്ടിക്കുകയും ചെയ്തു. പിന്നാലെ ഇയാള്‍ തന്റെ ആധാര്‍,പാസ്പോര്‍ട്ട് തുടങ്ങിയ പ്രധാനപ്പെട്ട രേഖകള്‍ എടുത്തുകൊണ്ട് പോയെന്നും ഇവര്‍ പറയുന്നു.
Read Also : “ഏതു നിമിഷവും യുദ്ധം നടത്താന്‍ തയ്യാർ” ; ഇന്ത്യയ്ക്കെതിരെ യുദ്ധഭീഷണി മുഴക്കി ചൈന
ഭാര്‍ത്താവിന്റെ പീഡനത്തെ തുടര്‍ന്ന് പരാതി നല്‍കിയെങ്കിലും ഇത് സ്വീകരിക്കാന്‍ പൊലീസ് തയ്യാറായില്ലെന്നും ഇവര്‍ പറഞ്ഞു. ജയ്‌ദീപ് വര്‍മ്മ, ചന്ദ്രകാന്ത് ദവാനി എന്നീ അഭിഭാഷകരുടെ സഹായത്തോടെ പിന്നീട് ഇവര്‍ കോടതിയെ സമീപിച്ചു. തുടര്‍ന്ന് വിഷയത്തില്‍ കോടതി ഇടപെടുകയും മുന്‍നേവി ഉദ്യോഗസ്ഥനോട് ഭാര്യയെയും മകളെയും ഉപദ്രവിക്കരുതെന്നും നിര്‍ദേശം നല്‍കി.പ്രതിമാസം 40000 രൂപ ഇവര്‍ക്ക് ചിലവിന് നല്‍കാനും കോടതി വിധിച്ചു.
ഏറെ നാളായി ഭര്‍ത്താവില്‍ നിന്നും പീഡനം നേരിടുന്നതായി ഈ സ്ത്രീ പറയുന്നു. സ്വന്തം കുടുംബത്തില്‍ നിന്ന് ഇത്തരം ദുരവസ്ഥ നേരിടുമ്ബോള്‍ നിയമപരമായി ആരുടെ സഹായം തേടണമെന്ന് ഇക്കാലത്ത് പോലും ചുരുക്കം ചില സ്ത്രീകള്‍ക്ക് അറിയില്ല. ഇത്തരം സ്ത്രീകള്‍ ജീവതകാലം മുഴുവന്‍ ഈ ദുരവസ്ഥ നേരിട്ടേക്കാമെന്നതിന് തെളിവാണ് മുംബയില്‍ നടന്ന ഈ സംഭവം.
Post Your Comments