അടുത്തിടെ ബോളിവുഡ് സിനിമ മേഖല ലഹരിക്ക് അടിപ്പെട്ടുവെന്ന് ബിജെപി എംപിയും നടനുമായ രവി കിഷന്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പ്രസ്താവന നടത്തിയിരുന്നു. ഇതിനെതിരെ നടിയും സമാജ്‌വാദി പാര്‍ട്ടി എംപിയുമായ ജയ ബച്ചന്‍ രാജ്യസഭയില്‍ രൂക്ഷമായ ഭാഷയിലാണ് തന്റെ പ്രതികരണം നടത്തിയത്
ചുരുക്കം ചില ആളുകള്‍ ചെയ്യുന്ന കാര്യം മുന്‍നിര്‍ത്തി സിനിമ മേഖലയെ അടച്ച് ആക്ഷേപിക്കരുതെന്നായിരുന്നു ജയയുടെ പ്രതികരണം. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയില്‍ നിന്നും തൊഴിലില്ലായ്മയില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നും ജയ ബച്ചന്‍ പറയുന്നു. എന്നാൽ ജയ ബച്ചന്റെ മറുപടിക്ക് രൂക്ഷ പ്രതികരണമാണ് ലഭിക്കുന്നത്.
എന്നാൽ വിവാദമായ ജയ ബച്ചന്റെ മറുപടിയെ ചോദ്യം ചെയ്ത് നടി കങ്കണ റണാവത്ത് രംഗത്തെത്തി. നിങ്ങളുടെ മക്കള്‍ക്കാണ് ഇത്തരത്തിലുള്ള ഭീഷണികളും ഉപദ്രവങ്ങളും മറ്റും വരുന്നതെങ്കില്‍ എന്തായിരിക്കും പ്രതികരണം എന്ന് കങ്കണ ചോദിച്ചു. ജയ ബച്ചന്‍ രാജ്യസഭയില്‍ നടത്തിയ പ്രതികരണത്തിന്റെ വീഡിയോ പങ്കിട്ടാണ് കങ്കണ ജയ ബച്ചന്റെ ഇരട്ടത്താപ്പിനെതിരെ ശക്തമായി പ്രതിഷേധിയ്ക്കുന്നത്. വൻ പിന്തുണയാണ് കങ്കണയ്ക്ക് ലഭിയ്ക്കുന്നത്.
പ്രിയപ്പെട്ട ‘ജയ ജീ… എന്റെ സ്ഥാനത്ത് നിങ്ങളുടെ മകളായ ശ്വേതയെ കൗമാര പ്രായത്തില്‍ ആരെങ്കിലും മര്‍ദ്ദിക്കുകയും മയക്കുമരുന്ന് നല്‍കുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നുവെങ്കില്‍ അപ്പോഴും നിങ്ങള്‍ ഇതുതന്നെ പറയുമോ? മകന്‍ അഭിഷേക് തനിക്ക് നേരിടേണ്ടി വരുന്ന ഭീഷണികളെക്കുറിച്ചും ഉപദ്രവങ്ങളെക്കുറിച്ചും നിരന്തരം പരാതിപ്പെടുകയും ഒരു ദിവസം തൂങ്ങി മരിച്ചതായി കണ്ടെത്തുകയും ചെയ്താല്‍ അപ്പോഴും നിങ്ങള്‍ ഇതുതന്നെ പറയുമോ? ഞങ്ങളോടും അനുകമ്പ കാണിക്കുക’- എന്ന് കങ്കണ കുറിച്ചു.
Post Your Comments