ശരീര ഭാരം കുറയ്ക്കാന്‍ ഗ്രീന്‍ ടീ ഉള്‍പ്പെടുത്തൂ…
ശരീരഭാരം കുറയ്ക്കാനായി ഏതെങ്കിലും ഡയറ്റ് പിന്തുടരുകയാണ് പലരും ചെയ്യുന്നത്. എന്നാല്‍ ഭക്ഷണശീലത്തില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്തുന്നതിലൂടെയും ഇത് സാധ്യമാകും. ഡയറ്റ് പിന്തുടര്‍ന്നിട്ടും ഭാരം കുറയുന്നില്ല എന്ന വിഷമത്തിലാണോ നിങ്ങള്‍ എങ്കില്‍ ശരീരഭാരം പെട്ടെന്ന് കുറയാന്‍ സഹായിക്കുന്ന ഒന്നുണ്ട്. അതാണ് ഗ്രീന്‍ ടീ. കൊഴുപ്പിനെ കത്തിച്ചു കളയുന്ന ഈ പാനീയം കൂടുതല്‍ ആരോഗ്യകരമാക്കാം. അതെങ്ങനെ എന്ന് നോക്കാം.
ഗ്രീന്‍ ടീ കുടിക്കുന്നത് ആരോഗ്യഗുണങ്ങളേകും എന്നു പറയേണ്ട കാര്യമില്ല. ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമായ ഇതില്‍ പോളിഫിനോളുകളും ധാരാളം ഉണ്ട്. ഇവ കോശങ്ങളുടെ നാശം തടയുകയും രോഗങ്ങളെ പ്രതിരോധിക്കുകയും ചെയ്യും. പതിവായി ഗ്രീന്‍ ടീ കുടിക്കുന്നത് ഉപാപചയ നിരക്ക് കൂട്ടുമെന്ന് തെളിഞ്ഞിട്ടുണ്ട്. ഇത് കൊഴുപ്പിനെ കത്തിച്ചു കളയുന്ന പ്രക്രിയയ്ക്കും ആക്കം കൂട്ടുന്നു. പ്രതിരോധസംവിധാനം ശക്തിപ്പെടുത്താനും തലച്ചോറിനെ പ്രായമാകലില്‍നിന്നു സംരക്ഷിക്കാനും ചീത്ത കൊളസ്ട്രോള്‍ (LDL) കുറയ്ക്കാനും ഗ്രീന്‍ ടീ സഹായിക്കും.
കറുവപ്പട്ട, മഞ്ഞള്‍, ഗ്രീന്‍ ടീ
ഗ്രീന്‍ ടീയോടൊപ്പം മഞ്ഞളും കറുവപ്പട്ടയും ചേര്‍ത്താല്‍ ശരീരഭാരം പെട്ടെന്ന് കുറഞ്ഞു കിട്ടും.
മഞ്ഞള്‍, കറുവപ്പട്ട, ഗ്രീന്‍ ടീ തയാറാക്കാന്‍
ഒരു ഗ്ലാസ് തിളച്ച വെള്ളത്തില്‍ മഞ്ഞള്‍, കറുവപ്പട്ട ഇവ പൊടിച്ചത് ചേര്‍ക്കുക. വെള്ളം പകുതിയാകും വരെ ഇത് തിളപ്പിക്കുക. നന്നായി ഇളക്കി ഗ്രീന്‍ ടീ ഇലകള്‍ ചേര്‍ത്ത ശേഷം തീ അണയ്ക്കുക. അഞ്ച് മിനിറ്റ് ഈ ചായ അനക്കാതെ വയ്ക്കുക. പിന്നീട് അരിച്ച് ആവശ്യമെങ്കില്‍ തേനോ ശര്‍ക്കരയോ ചേര്‍ത്ത് ഉപയോഗിക്കാം.
Post Your Comments