തിരുവനന്തപുരം: യുഎഇ നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ പുറത്തുവരുന്ന് അവിശ്വസനീയമായ കാര്യങ്ങള്‍. എന്‍ഐഎയ്ക്ക് ലഭിച്ചത് 4000 ജിബിയുടെ ഡിജിറ്റല്‍ തെളിവുകളാണ്. 4000 ജിബിയുടെ തെളിവാണ് വീണ്ടെടുത്തത്. സ്വപ്നസുരേഷ്, സന്ദീപ് എന്നിവരുടെ ലാപ്‌ടോപ്പ്, മൊബൈല്‍ഫോണ്‍ എന്നിവയില്‍ നിന്നുമാത്രം 2000 ജിബിയുടെ തെളിവുകളാണ് വീണ്ടെടുത്തതെന്നാണ് റിപ്പോര്‍ട്ട്. ഇതിനൊപ്പം ടെലഗ്രാമിലെയും വാട്‌സാപ്പിലെയും ചിത്രങ്ങളും വീണ്ടെടുത്തിട്ടുണ്ട്. കൂടുതല്‍ തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ സ്വപ്നയടക്കമുളള അഞ്ച് പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യാന്‍ എന്‍ ഐ എ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
കുറ്റകൃത്യത്തിനായി പ്രതികള്‍ ഉപയോഗിച്ച ഡിജിറ്റല്‍ ഉപകരണങ്ങളുടെ പരിശോധനാഫലം ലഭിച്ചപ്പോഴാണ് പ്രതികളുടെ ആദ്യമൊഴികളില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയത്. തുടര്‍ന്നാണ് ചോദ്യംചെയ്യാന്‍ തീരുമാനിച്ചത്. സ്വപ്നയ്ക്കും സന്ദീപിനും പുറമേ മുഹമ്മദ് ഷാഫി, മുഹമ്മദ് അലി ഇബ്രാഹിം, പി.എം. മുഹമ്മദ് അന്‍വര്‍ എന്നിവരാണ് എന്‍ഐഎ കസ്റ്റഡിയില്‍ ചോദിച്ച മറ്റു പ്രതികള്‍.
Post Your Comments