Latest NewsKeralaNews

മനോരമയും ചില രാഷ്ട്രീയ എതിരാളികളും ചേർന്ന് അതിനീചമായ ആക്രമണമാണ് നടത്തുന്നതെന്ന് മന്ത്രി ഇ.പി.ജയരാജൻ

തിരുവനന്തപുരം: മലയാള മനോരമയും ചില രാഷ്ട്രീയ എതിരാളികളും ചേർന്ന് അതിനീചമായ ആക്രമണം നടത്തുകയാണെന്ന് മന്ത്രി ഇ.പി.ജയരാജൻ. ഭാര്യയ്ക്കും മക്കൾക്കും എതിരായി പോലും ആക്ഷേപങ്ങൾ ഉന്നയിക്കുകയാണ്. രാഷ്ട്രീയ എതിരാളികളും ചില മാധ്യമങ്ങളുടെ പ്രതിനിധികളുമാണ് ഈ നെറികെട്ട നീക്കങ്ങൾക്ക് പിന്നിൽ. വൻ ഗൂഢാലോചന നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

Read also: കരിയിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന സർക്കാരിനെ ഇനി എവിടെ കരിവാരി തേയ്ക്കാനാണെന്ന് രമേശ് ചെന്നിത്തല

കള്ളപ്രചാരണങ്ങൾക്കെതിരെ പ്രതികരിക്കേണ്ടെന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ തുടർച്ചയായി ഇത്തരം ആരോപണങ്ങൾ വരുമ്പോൾ പ്രതികരിക്കേണ്ടി വരും. മകനും ഭാര്യയ്ക്കുമെതിരായ വ്യാജ ആരോപണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കും. അനാവശ്യമായ ഒരു വിവാദത്തിലും എന്റെ കുടുംബം ഉൾപ്പെട്ടിട്ടില്ലെന്നും ജയരാജൻ പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button