തിരുവനന്തപുരം: മന്ത്രി.കെ.ടി ജലീലിനെ ചോദ്യം ചെയ്തത് രണ്ട് ദിവസം , വിവരങ്ങള്‍ പുറത്തുവരാതിരിയ്ക്കാന്‍ ഇഡിയും എന്‍ഐഎയും കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഏഴരയോടെ ഇഡി ഓഫീസിലെത്തിയ മന്ത്രിയെ രാത്രി 11.30വരെ ചോദ്യം ചെയ്തതിന് ശേഷം അടുത്ത ദിവസം ഹാജരാകാന്‍ വീണ്ടും നിര്‍ദ്ദേശിക്കുകയായിരുന്നു എന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.
അരൂരിലെ സുഹൃത്തായ വ്യവസായിയുടെ വീട്ടില്‍ താമസിച്ചതിന് ശേഷം വെള്ളിയാഴ്ച മന്ത്രി വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായി എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. രണ്ടാം ദിവസത്തെ ചോദ്യം ചെയ്യല്‍ ഉച്ചയ്ക്ക് ഒരു മണിവരെ നീണ്ടു നിന്നു. പിന്നീട് മന്ത്രി മാധ്യമങ്ങളുടെ കണ്ണുവെട്ടിച്ച് മലപ്പുറത്തേക്ക് എത്തുകയായിരുന്നു. ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട വിവരം രഹസ്യമാക്കിവയ്ക്കണമെന്ന് മന്ത്രി ഇഡിയോട് ആവശ്യപ്പെട്ടെന്നുമാണ് റിപ്പോര്‍ട്ട്.
അതേസമയം, മന്ത്രി കെടി ജലീലിന് സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മന്ത്രിയുടെ മൊഴി തൃപ്തികരമാണെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. ന്യൂസ്18 കേരളം ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കെടി ജലീലില്‍ നിന്ന് ഇനി മൊഴിയെടുക്കില്ലെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കിയിട്ടുണ്ട്
Post Your Comments