പൂനൈ: രാജ്യം കൊറോണ വാക്സിനായി കാത്തിരിക്കുമ്പോൾ ദുഃഖകരമായ വാർത്തയുമായി സിറം ഇൻസ്റ്റിറ്റ്യൂട്ട് . കൊറോണ വാക്‌സിൻ എല്ലാവര്‍ക്കും ലഭ്യമാകുന്നതിന് 2024 വരെ കാത്തിരിക്കണമെന്ന് വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് സിറം ഇന്‍സ്റ്റിറ്റിറ്റ്യൂട്ട് . വാക്‌സിന്‍ വളരെ വേഗം ലഭ്യമാക്കാന്‍ കഴിയും വിധം നിര്‍മ്മാതാക്കാള്‍ ഇനിയും ഉത്പാദനശേഷി വര്‍ദ്ധിപ്പിച്ച് തുടങ്ങിയിട്ടില്ലെന്നും സിറം വ്യക്തമാക്കി.
Also Read : ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി
വാക്‌സിന്‍ എല്ലാവര്‍ക്കും ലഭ്യമാകണമെങ്കില്‍ നാല് മുതല്‍ അഞ്ച് വര്‍ഷം വരെ കാത്തിരിക്കേണ്ടി വരും. കൊറോണ വാക്‌സിന്റെ കാര്യത്തില്‍ ശുഭാപ്തി വിശ്വാസം വച്ചു പുലര്‍ത്താനാണ് ലോകം ആഗ്രഹിക്കുന്നതെന്നും സിറം അറിയിച്ചു.
ആസ്ട്ര സെനിക്ക, നോവ വാക്‌സ് എന്നിവയടക്കം കൊറോണ വാക്‌സിന്‍ വികസിപ്പിക്കുന്ന അഞ്ച് രാജ്യാന്തര കമ്പനികളുമായി പുനെയിലെ സിറം ഇന്‍സ്റ്റിറ്റിറ്റ്യൂട്ട് സഹകരിക്കുന്നുണ്ട്. 100 കോടി ഡോസ് വാക്‌സിന്‍ ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ 50 ശതമാനം ഇന്ത്യയ്ക്കുവേണ്ടി ആയിരിക്കും.
Post Your Comments