Latest NewsNewsIndia

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്കായി മോദി സർക്കാരിന്റെ പുതിയ പദ്ധതി

ന്യൂഡല്‍ഹി: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്കായി പുതിയ പദ്ധതിയുമായി മോദി സർക്കാർ.

Also Read : സ്വർണ്ണക്കടത്ത് : കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ കേരളത്തിൽ പിടിച്ചെടുത്ത സ്വർണ്ണത്തിന്റെ അമ്പരപ്പിക്കുന്ന കണക്കുകൾ പുറത്ത് വിട്ട് കേന്ദ്രസർക്കാർ 

സാമ്പത്തികമായി പിന്നിൽ നിൽക്കുന്ന ആളുകൾക്ക് പാചകത്തിനായി കുറഞ്ഞ ചിലവില്‍ വൈദ്യുതി എത്തിക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. പാചകത്തിനായി വൈദ്യുതി വലിയ തോതില്‍ എത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കേന്ദ്രമന്ത്രി ആര്‍ കെ സിംഗ് പറഞ്ഞു.

Also Read : ശല്യം സഹിക്കാൻ വയ്യ ; മാവോയിസ്റ് നേതാവിനെ നാട്ടുകാർ തല്ലിക്കൊന്നു

ഇന്ത്യയുടെ ഭാവി കാര്യങ്ങളിലൊന്നാണ് വൈദ്യുതി. അടിസ്ഥാന സൗകര്യങ്ങളില്‍ ഭൂരിഭാഗവും വൈദ്യുതി ഉപയോഗിച്ചായിരിക്കും. ഇതിനായിപവര്‍ ഫൗണ്ടേഷന്‍ പദ്ധതി രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍. ഇതിന്റെ പ്രധാന ലക്ഷ്യം പാചക വൈദ്യുതി കേന്ദ്രീകരിച്ചാണെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ വര്‍ഷങ്ങളില്‍ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ രാജ്യത്തുടനീളം അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ലോക്ക് ഡൗണ്‍ സമയത്ത് എന്‍ ടി പി സി നടത്തിയ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button