യു.എസ്.: തദ്ദേശ തിരഞ്ഞെടുപ്പിൽ 16 വയസ്സ് മുതലുള്ള കുട്ടികൾക്കും വോട്ട് ചെയ്യാൻ അവസരം നൽകാനൊരുങ്ങി അമേരിക്കൻ നഗരമായ സാൻ ഫ്രാൻസിസ്കോ. ഇതിലേക്കായി നവംബറിൽ സംസ്‌ഥാനം ബാലറ്റ് രേഖപ്പെടുത്തും. ഈ നിർദ്ദേശം പാസായാൽ, 16, 17 വയസുള്ള കുട്ടികൾക്ക് മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ വോട്ടവകാശം നൽകുന്ന ആദ്യത്തെ പ്രധാന യുഎസ് നഗരമായി സാൻ ഫ്രാൻസിസ്കോ മാറും.
വോട്ടിംഗ് പ്രായം കുറയ്ക്കുന്നത് ആജീവനാന്ത വോട്ടിംഗ് ശീലമുണ്ടാക്കുമെന്നാണ് ഇതിനായി പ്രവർത്തിക്കുന്നവർ പറയുന്നത്.
“വോട്ടിംഗ് പ്രായം കുറയ്ക്കുന്നത് വോട്ടർമാരുടെ എണ്ണം ദീർഘകാലത്തേക്ക് വർദ്ധിപ്പിക്കുന്നതിനും കൂടുതൽ പൗരന്മാരെ അവരുടെ സർക്കാരുമായി ബന്ധപ്പെടുത്തുന്നതിനും ജനങ്ങളെ മികച്ച രീതിയിൽ സേവിക്കാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നതിനും ഇടയാക്കും” എന്ന് വോട്ട് 16 എസ്എഫ് അതിന്റെ വെബ്‌സൈറ്റിൽ പറയുന്നു.
അതേസമയം, 16 ഉം 17 ഉം വയസുള്ള കുട്ടികൾക്ക് വോട്ടിംഗ് ബൂത്തിൽ യുക്തിസഹമായ തീരുമാനങ്ങൾ എടുക്കാൻ കഴിയില്ലെന്നാണ് ഈ നീക്കത്തെ എതിർക്കുന്നവരെയുടെ അഭിപ്രായം. റിപ്പബ്ലിക്കൻ പ്രവർത്തകനും കൊളറാഡോ കോളേജിലെ സീനിയറുമായ നേറ്റ് ഹോച്ച്മാൻ, ഈ നിർദ്ദേശത്തെ പിന്തുണയ്ക്കുന്നില്ല, “നല്ല ഭരണം എങ്ങനെയുണ്ടെന്ന്” അറിയാനുള്ള അനുഭവം ചെറുപ്പക്കാർക്ക് ഇല്ലന്നാണ് ഹോച്ച്മാന്റെ പക്ഷം.
Post Your Comments