
ഹൈദരാബാദ് : ടെലിവിഷൻ താരം ശ്രാവണിയുടെ മരണത്തിൽ ആത്മഹത്യാപ്രേരണ കുറ്റത്തിന് രണ്ടു പേരെ അറസ്റ്റ് ചെയ്തു. കേസിലെ ഒന്നാം പ്രതി സായ് കൃഷ്ണ റെഡ്ഡി, മൂന്നാം പ്രതി ദേവരാജ് റെഡ്ഡി എന്നിവരാണ് അറസ്റ്റിലായത്. സിനിമാ നിർമാതാവ് അശോക് റെഡ്ഡിയാണ് കേസിലെ രണ്ടാം പ്രതി. ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.
Also Read : ശല്യം സഹിക്കാൻ വയ്യ ; മാവോയിസ്റ് നേതാവിനെ നാട്ടുകാർ തല്ലിക്കൊന്നു
പ്രതികളായ മൂന്ന് പേർക്കും ശ്രാവണിയോട് അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. മൂന്നു പേരും നടിയോട് പൊസസീവ് ആയിരുന്നുവെന്നും ഒരു ഘട്ടത്തിൽ മൂന്നുപേരും നടിക്ക് വിവാഹ വാഗ്ദാനം നൽകിയിരുന്നുവെന്നും പൊലീസ് പറഞ്ഞു. എന്നാൽ മറ്റുള്ളവരുമായുള്ള ബന്ധത്തിൽ ഇവർ മൂന്നുപേരും ശ്രാവണിയെ ഉപദ്രവിച്ചിരുന്നതായും പൊലീസ്.
സെപ്തംബർ എട്ടിനാണ് ഹൈദരാബാദിലെ അപ്പാർട്ട്മെന്റിൽ ശ്രാവണിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
Post Your Comments