Latest NewsNewsBusiness

ഇറക്കുമതി തീരുവ കാലാവധി അവസാനിച്ചു; ടെലിവിഷനുകള്‍ക്ക് അടുത്ത മാസത്തോടെ വില ഉയര്‍ന്നേക്കും

വിഷയത്തില്‍ അന്തിമതീരുമാനം ധനമന്ത്രാലയമാകും എടുക്കുക.

ടിവി പാനലുകള്‍ക്ക് നല്‍കിയിരുന്ന അഞ്ചുശതമാനം ഇറക്കുമതി തീരുവ ഇളവ് കാലാവധി അവസാനിച്ചതിനാൽ ടെലിവിഷനുകള്‍ക്ക് അടുത്ത മാസത്തോടെ വില ഉയര്‍ന്നേക്കും. എന്നാല്‍ രാജ്യത്ത് ടെലിവിഷന്‍ നിര്‍മാണം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇളവ് തുടര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന് അനുകൂല സമീപനമാണ് ഇതിനോടുള്ളത്. വിഷയത്തില്‍ അന്തിമതീരുമാനം ധനമന്ത്രാലയമാകും എടുക്കുക.

Read Also: ചൈനയ്ക്ക് വൻ തിരിച്ചടി; ആപ്പ് നിരോധനത്തിന് പിന്നാലെ ചൈനയില്‍നിന്നുള്ള പട്ടുനൂല്‍ ഇറക്കുമതിയും ഇന്ത്യ നിര്‍ത്തുന്നു

അതിനിടെ സാസംങ് ഉള്‍പ്പടെയുള്ള കമ്പനികള്‍ ഉത്പാദനം വിയറ്റ്നാമില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് മാറ്റിയിരുന്നു. ഇളവ് തുടര്‍ന്നില്ലെങ്കില്‍ വില വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് എല്‍ജി, പാനസോണിക്, തോംസണ്‍, സാന്‍സുയി എന്നീ കമ്പനികള്‍ പ്രതികരിച്ചു. 32 ഇഞ്ച് വലിപ്പമുള്ള ടെലിവിഷന് നാലുശതമാനം (കുറഞ്ഞത് 600 രൂപ) വില വര്‍ധിച്ചേക്കും. 42 ഇഞ്ചിന് 1,500 രൂപവരെ ഉയര്‍ന്നേക്കുമെന്നാണ് വിലയിരുത്തല്‍. പാനലുകള്‍ക്ക് 50 ശതാനത്തോളം വിലവര്‍ധനയുണ്ടായതും നിരക്ക് വര്‍ധനയ്ക്ക് കാരണമായി കമ്പനികള്‍ പറയുന്നു.

shortlink

Post Your Comments


Back to top button