ന്യൂ ഡൽഹി: സ്വര്‍ണക്കടത്ത് കേസ് പ്രതികളുടെ ഉന്നത സ്വാധീനം ശ്രദ്ധയില്‍പ്പെട്ടെന്ന് കേന്ദ്രസര്‍ക്കാര്‍. ഈ സ്വാധീനം അന്വേഷണത്തെ ബാധിക്കാതിരിക്കാന്‍ നടപടിയെടുത്തെന്നും കേന്ദ്രം ലോക്സഭയില്‍ അറിയിച്ചു. സ്വര്‍ണക്കടത്ത് നയതന്ത്രബാഗിലെന്നും എന്നാൽ കേസിൽ കൂടുതൽ അന്വേഷണ വിവരങ്ങള്‍ പുറത്തുപറയാന്‍ കഴിയില്ലെന്നും കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ പറഞ്ഞു. ആന്റോ ആന്റണിയും എന്‍.കെ.പ്രേമചന്ദ്രനും ഡീന്‍ കുര്യാക്കോസും നല്‍കിയ ചോദ്യത്തിനുളള രേഖാമൂലമുളള മറുപടിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
സ്വർണക്കടത്ത് നയതന്ത്രബാഗിൽ അല്ലെന്ന വി.മുരളീധരന്റെ വാദം തള്ളിയ കേന്ദ്രം നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തുന്ന വിവരം ജൂലായ് മാസത്തില്‍ കസ്റ്റംസ് വിദേശകാര്യമന്ത്രാലയത്തെ അറിയിച്ചതായും ഇതേ തുടര്‍ന്നാണ് ബാഗ് തുറന്ന് പരിശോധിക്കാനുളള അനുമതി വിദേശകാര്യമന്ത്രാലയം നല്‍കിയതായും അറിയിച്ചു.
കസ്റ്റംസ് നടത്തിയ പരിശോധനയില്‍ 30 കിലോസ്വര്‍ണമാണ് കണ്ടെത്തിയത്. കേസിലെ ഒരു പ്രധാനപ്രതിക്ക് ഉന്നതരുമായി അടുത്തബന്ധമുളളതായും മറുപടിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് 16 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുറത്തുപറയാന്‍ കഴിയില്ല. കാരണം അത് അന്വേഷണത്തെ ബാധിക്കുമെന്നും കേന്ദ്രം സർക്കാർ അറിയിച്ചു.
Post Your Comments