ഡല്‍ഹി കലാപ കേസില്‍ ഉമര്‍ ഖാലിദിനെതിരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത നടപടിക്കെതിരെ നടന്‍ പ്രകാശ് രാജ്. വളരെ നാണംകെട്ട സംഭവമാണ് നടന്നിരിക്കുന്നതെന്ന് പ്രകാശ് രാജ് പ്രതികരിച്ചു. ഈ മനുഷ്യ വേട്ടയ്‌ക്കെതിരെ ഇപ്പോള്‍ നമ്മള്‍ ശബ്ദം ഉയര്‍ത്തിയില്ലെങ്കില്‍ വരും നാളുകളില്‍ ഇതോര്‍ത്ത് നമ്മള്‍ ലജ്ജിക്കുമെന്ന് പ്രകാശ് രാജ് പ്രതികരിച്ചു.
കഴിഞ്ഞ ദിവസമാണ് ഉമര്‍ ഖാലിദിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. പത്ത് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. ചില സംഘടനകളും വ്യക്തികളുമായി ഗൂഢാലോചന നടത്തി കലാപം ആസൂത്രണം ചെയ്തെന്നാണ് കുറ്റം.’സമാധാനപരമായി പ്രതിഷേധിക്കാന്‍ തെരുവിലിറങ്ങിയത് ജനാധിപത്യത്തില്‍ എന്ന് മുതലവാണ് കുറ്റമായത്?
SHAME..if we don’t raise our VOICE against this WITCH-HUNT now.. we should be ASHAMED ..#StandWithUmarKhalid #FreeUmarKhalid #justasking pic.twitter.com/5QwSLlivb1
— Prakash Raj (@prakashraaj) September 14, 2020
#standwithumarkhalid’ എന്ന പോസ്റ്ററും പ്രകാശ് രാജ് പങ്കുവച്ചു. ട്വിറ്ററിലൂടെയായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം.അന്തിമ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെയാണ് ഡല്‍ഹി സ്‌പെഷ്യല്‍ സെല്‍ യൂണിറ്റ് ഉമര്‍ ഖാലിദിനെ വിളിച്ചു വരുത്തിയതും അറസ്റ്റ് രേഖപ്പെടുത്തിയതും.
Post Your Comments