Latest NewsKeralaNews

‘സംസ്ഥാന സര്‍ക്കാരിന്‍റെ തല തിരിഞ്ഞ നയങ്ങളുടെ രക്തസാക്ഷി’; ജോലി കിട്ടാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത യുവാവിന്റെ വീട് സന്ദര്‍ശിച്ച് ഉമ്മൻചാണ്ടി

തിരുവനന്തപുരം : പിഎസ്‍സി റാങ്ക് ലിസ്റ്റിൽ പെട്ടിട്ടും ജോലി കിട്ടാത്തതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത അനുവിന്റെ വീട് സന്ദര്‍ശിച്ച് ഉമ്മൻചാണ്ടി. ഇടത് സര്‍ക്കാരിന്‍റെ തല തിരിഞ്ഞ നയങ്ങളുടെ രക്തസാക്ഷിയാണ് അനു എന്നും യുവാവിന്റെ ബത്തിന് ആശ്വാസം പകരാൻ സര്‍ക്കാര്‍ പ്രതിനിധികളാരും എത്തിയില്ല എന്നത് ഖേദകരമാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

ആത്മഹത്യാ വിവരം അറിഞ്ഞിട്ടും ആരും തിരിഞ്ഞു പോലും നോക്കിയിരുന്നില്ലെന്നാണ് കുടുംബം പറയുന്നത്. പഠിച്ചവർക്ക് എല്ലാവർക്കും ജോലി കൊടുക്കാൻ കഴിയില്ലല്ലോ എന്നായിരുന്നു എംഎൽഎ സികെ ഹരീന്ദ്രൻ വീട്ടിൽ പോയി ചോദിച്ചപ്പോൾ പറഞ്ഞത് എന്ന് അനുവിന്‍റെ അച്ഛൻ സുകുമാരൻ നായർ ആരോപിച്ചിരുന്നു.

അനുവിന്‍റെ വീട്ടിലെത്തിയ ഉമ്മൻചാണ്ടി അച്ഛനോടും അമ്മയോടും വിവരങ്ങൾ ചോദിച്ചറിഞ്ഞു. എംഎൽഎമാരായ ഷാഫി പറമ്പിൽ കെഎസ് ശബരീനാഥൻ എന്നിവരും ഉമ്മൻചാണ്ടിക്കൊപ്പം കാരക്കോണത്തെ വീട്ടിലെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button