
തിരുവനന്തപുരം: മകള്‍ക്ക് മഹറായി നല്‍കിയത് ഖുറാന്‍. തന്റെ വീട്ടില്‍ ആരും സ്വര്‍ണം ഉപയോഗിക്കാറില്ലെന്ന് മന്ത്രി കെടി ജലീല്‍.ആകെ 6000 രൂപയുടെ ആഭരണങ്ങളാണ് അവള്‍ക്ക് വാങ്ങി നല്‍കിയത്. താനും ഭാര്യയും സ്വര്‍ണം ഉപയോഗിക്കാറില്ല. തന്റെ കൈകള്‍ 101% ശുദ്ധമാണെന്നും ജലീല്‍ പറഞ്ഞു. കൈരളി ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ജലീലിന്റെ അഭിപ്രായപ്രകടനം.
മുസ്‌ലിംലീഗ് ഇന്നേവരെ സാമ്പത്തികത്തട്ടിപ്പ് നടത്തിയവരെ പുറത്താക്കിയിട്ടില്ല. മുസ്‌ലിംലീഗില്‍ എല്ലാം അനുവദനീയമായ കാലമാണ്. മുസ്‌ലിം ലീഗിന്റെ നേതൃനിരയിലിരിക്കുന്ന എത്രയോ പേര്‍ ഗള്‍ഫ് മലയാളികളെ പറ്റിച്ചിട്ടുണ്ട്. ലീഗിലുള്ള കാലത്ത് ചെറിയൊരു വീഴ്ചയെങ്കിലും തനിക്ക് ഉണ്ടായോയെന്ന് മുസ്‌ലിം ലീഗ് അധ്യക്ഷന്‍ പറയണം. താന്‍ തെറ്റുചെയ്തന്നെ് നെഞ്ചില്‍ കൈവെച്ച് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞാല്‍ രാജിവെക്കുമെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments