റാഞ്ചി :മാവോയിസ്റ് നേതാവിനെ ഗ്രാമവാസികള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് ഇന്ത്യയില മുന്‍ അംഗം സന്ദിപ് ടിര്‍ക്കിയെയാണ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.
സംഘടനയില്‍ നിന്നും വിട്ടുവന്നിട്ടും പില്‍എഫ്‌ഐ അംഗങ്ങളുമായി ഇയാള്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ഇവരുമായി ചേര്‍ന്ന് സന്ദീപ് ടിര്‍ക്കി ഗ്രാമവാസികളെ ഉപദ്രവിച്ചിരുന്നതായി ഗുമ്‌ല പോലീസ് സൂപ്രണ്ട് ഹര്‍ദീപ് പി ജനാര്‍ദ്ധനന്‍ പറഞ്ഞു. ഇതില്‍ മനംമടുത്താണ് ഗ്രാമവാസികള്‍ ഇയാളെ കൊലപ്പെടുത്തിയത്.
സ്ത്രീകള്‍ ഉള്‍പ്പെടെ 80 ഓളം വരുന്ന സംഘമാണ് സന്ദീപ് ടിര്‍ക്കിയെ കൊലപ്പെടുത്തിയത്. ഇവരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments