MollywoodLatest NewsCinemaNewsEntertainment

ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരും സൗബിനും ഒന്നിക്കുന്ന ‘വെള്ളരിക്കാപ്പട്ടണം’ എത്തുന്നു

വെള്ളരിക്കാപ്പട്ടണം മഹേഷ് വെട്ടിയാറാണ് സംവിധാനം ചെയ്യുന്നത്

പ്രശസ്ത മലയാള താരം സൗബിന്‍ ഷാഹിറും മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരും പുത്തൻ ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നു.

മഞ്ജുവും സൗബിനും ഒന്നിക്കുന്ന പുതിയ ചിത്രം വെള്ളരിക്കാപ്പട്ടണം എത്തുകയാണ്.,  ഇരു താരങ്ങളും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം മഹേഷ് വെട്ടിയാറാണ് സംവിധാനം ചെയ്യുന്നത്. ആനിമേഷനിലും പരസ്യ സംവിധാന രംഗത്തും വര്‍ഷങ്ങളുടെ പരിചയസമ്പത്തുള്ള മഹേഷിന്റെ ആദ്യ സിനിമയാണിത്. ഫുള്‍ ഓണ്‍ സ്റ്റുഡിയോസാണ് ചിത്രം നിർമ്മിയ്ക്കുക.

കൂടാതെ മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന

നിര്‍വഹിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ ഗാനങ്ങള്‍ക്ക് സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button