
റിയാദ്: സൗദി അറേബ്യയില്‍ കൊറോണ വ്യാപനം കുറയുന്നതായി സൂചന. ദിനംപ്രതി സ്ഥിരീകരിക്കുന്ന കേസുകളും കുറയുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 601 കേസുകള്‍ മാത്രമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്‌തത്. 1034 പേർ രോഗമുക്തി നേടി. 28 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സൗദിയിലെ കൊറോണ ബാധിതരുടെ എണ്ണം 325651 ഉം മരണസംഖ്യ 4268 ഉം, പൂര്‍ണ്ണമായും സുഖം പ്രാപിച്ചവരുടെ എണ്ണം 302870 ഉം ആയി ഉയര്‍ന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
Post Your Comments