വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിൽ കോവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുകയാണ്. രാജ്യത്ത് ഇതുവരെ 6,708,458 പേർക്കാണ് കോവിഡ് ബാധിച്ചത്. മരണ സംഖ്യ രണ്ടു ലക്ഷത്തിലേക്ക് കുതിക്കുകയാണ്. അമേരിക്കയിൽ കോവിഡ് ബാധിച്ച് 198,520 പേർക്ക് ഇതുവരെ ജീവൻ നഷ്ടപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. അതേസമയം, 3,974,949 പേർ രോഗമുക്തി നേടുകയും ചെയ്തു.
ന്യൂയോർക്ക്, കലിഫോർണിയ, ടെക്സസ്, ഫ്ളോറിഡ, ജോർജിയ, ഇല്ലിനോയിസ്, അരിസോണ, ന്യൂജഴ്സി, നോർത്ത് കരോലിന, ടെന്നിസി എന്നീ 10 സംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷം. കാലിഫോർണിയയിൽ 762,015 പേർക്കും ടെക്സസിൽ 691,553 പേർക്കും ഫ്ളോറിഡയിൽ 663,994 പേർക്കും ന്യൂയോർക്കിൽ 477,606 പേർക്കുമാണ് കോവിഡ് ബാധയുള്ളത്. ജോർജിയ, ഇല്ലിനോയിസ്, അരിസോണ, ന്യൂജഴ്സി, എന്നിവിടങ്ങളിൽ രണ്ടുലക്ഷത്തിനു മുകളിലും നോർത്ത് കരോലിന, ടെന്നിസി, ലൂസിയാന തുടങ്ങി 13 സംസ്ഥാനങ്ങളിൽ ഒരു ലക്ഷത്തിനു മുകളിലുമാണ് രോഗബാധിതർ.
ന്യൂയോർക്കാണ് മരണ നിരക്കിൽ മുന്നിൽ. കോവിഡ് ബാധിച്ച് ന്യൂയോർക്കിൽ 33,116 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. കോവിഡ് ബാധയേത്തുടർന്ന് കലിഫോർണിയയിൽ 14,333 പേർക്കും ടെക്സസിൽ 14,450 പേർക്കും ഫ്ളോറിഡയിൽ 12,604 പേർക്കുമാണ് ജീവൻ നഷ്ടയമായത്.
Post Your Comments