KeralaLatest NewsIndia

‘പോലീസിന് ആനയും കുതിരയും കളിക്കാനുള്ളതല്ല പൗരന്റെ ദേഹം’- പിണറായി സർക്കാരിനെതിരെ സംവിധായകൻ അരുൺ ഗോപി

സത്യപ്രതിജ്ഞാ ലംഘനം തന്നെ നടത്തിയ മന്ത്രി ജലീലിന്റെ തൊലിക്കട്ടിക്കും അഹങ്കാരത്തിനും ധാർഷ്ട്യത്തിനും എതിരെ സമാധാനപരമായി പ്രതിഷേധിച്ച യുവാക്കൾക്കെതിരെയാണ് ഈ പേക്കൂത്ത്

തിരുവനന്തപുരം: പ്രതിഷേധ സമരങ്ങളെ പിണറായി സർക്കാരിന്റെ പോലീസ് അതി ക്രൂരമായി അടിച്ചമര്‍ത്തുന്നതിനെതിരെ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ. സംവിധായകന്‍ അരുണ്‍ ഗോപി പോലീസിന്റെ ക്രൂരമായ മര്‍ദ്ദനമുറ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
‘പോലീസിന് ആനയും കുതിരയും കളിക്കാനുള്ളതല്ല പൗരന്റെ ദേഹം.. ന്യായമായ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തുകയല്ല പരിഹരിക്കപ്പെടുകയാണ് വേണ്ടത്…’ പോലീസിന്റെ ക്രൂരമര്‍ദ്ദനം പോസ്റ്റ് ചെയ്ത ശേഷം അരുണ്‍ ഗോപി കുറിച്ചു.

അമേരിക്കയില്‍ കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്പ് ക്രൂരമായ പീഢനത്തിന് വിധേയനായി മരണമടഞ്ഞ ജോര്‍ജ്ജ് ഫ്‌ലോയിഡിന്റെ ഘാതകരായ പോലീസുദ്യോഗസ്ഥനെയാണ് ഈ ചിത്രം കാണുമ്പോള്‍ ഓര്‍മ്മ വരുന്നതെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ട്രംപ് പോലീസ് എന്നും പിണറായി പോലീസ് എന്നും പറഞ്ഞു പലരും രണ്ടു ചിത്രങ്ങളും പങ്കുവെക്കുന്നുണ്ട്.

പിണറായി രായാവിന്റെ പിന്തുണയുണ്ടെന്ന് കരുതി പൊതു സമൂഹത്തിന്റെ നേരേ അധികാരത്തിന്റെ മുഷ്‌കുമായി വരുന്ന എ കെ ജി സെന്ററില്‍ നിന്നും നിയന്ത്രിക്കപ്പെടുന്ന പോലീസ് ഏമാന്മാരോട് ഒന്നേ പറയാനുളളൂ. നിങ്ങള്‍ക്കേറെ കേട്ടു പരിചയമുള്ള വാചകം. കൊല്ലാം പക്ഷെ തോല്‍പ്പിക്കാനാവില്ല യാഗാ ശ്രീകുമാറിന്റെ വരികൾ ഇങ്ങനെയാണ് .

കാൽക്കീഴിലാക്കി ശ്വാസം മുട്ടിച്ച് ………..

ജനാധിപത്യത്തെയും അഭിപ്രായ സാത്രന്ത്ര്യത്തെയും കാൽ കീഴിലാക്കി ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിക്കുന്ന വിജയൻ രായാവിന്റെ പോലീസ്

അഭിപ്രായ സ്വാതന്ത്ര്യത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനും വേണ്ടി എപ്പോഴും അലമുറയിടുന്നവർ എത്രമേൽ അസിഹ്ഷ്ണുക്കളായിത്തീരുന്നു എന്നതിന് ഈ ചിത്രം സാക്ഷി.

സ്വർണ്ണക്കള്ളക്കടത്തിൽ സംശയത്തിന്റെ നിഴലിലാവുകയും ഇ.ഡി. യുടെ ചോദ്യം ചെയ്യലിന് ശേഷവും അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലായെന്ന് പൊതു സമൂഹത്തോട് പച്ചക്കള്ളം പറയുകയും ചെയ്ത ,സത്യപ്രതിജ്ഞാ ലംഘനം തന്നെ നടത്തിയ മന്ത്രി ജലീലിന്റെ തൊലിക്കട്ടിക്കും അഹങ്കാരത്തിനും ധാർഷ്ട്യത്തിനും എതിരെ സമാധാനപരമായി പ്രതിഷേധിച്ച യുവാക്കൾക്കെതിരെയാണ് ഈ പേക്കൂത്ത്

അമേരിക്കയിൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ക്രൂരമായ പീഢനത്തിന് വിധേയനായി മരണമടഞ്ഞ ജോർജ്ജ് ഫ്ലോയിഡിന്റെ ഘാതകരായ പോലീസുദ്യോഗസ്ഥനെയാണ് ഈ ചിത്രം കാണുമ്പോൾ ഓർമ്മ വരുന്നത്. അതിന്റെ പ്രതിഷേധം അവിടെ കെട്ടടങ്ങിയിട്ടു തന്നെയില്ല.

പിണറായി രായാവിന്റെ പിന്തുണയുണ്ടെന്ന് കരുതി പൊതു സമൂഹത്തിന്റെ നേരേ അധികാരത്തിന്റെ മുഷ്കുമായി വരുന്ന എ കെ ജി സെന്ററിൽ നിന്നും നിയന്ത്രിക്കപ്പെടുന്ന പോലീസ് ഏമാന്മാരോട് ഒന്നേ പറയാനുളളൂ. നിങ്ങൾക്കേറെ കേട്ടു പരിചയമുള്ള വാചകം
“കൊല്ലാം പക്ഷെ തോൽപ്പിക്കാനാവില്ല…”

shortlink

Related Articles

Post Your Comments

Related Articles


Back to top button