Latest NewsKerala

അണ്ണന്‍ നന്നായി ജീവിക്ക്. അച്ഛന്റെയും അമ്മയുടെയും ആഗ്രഹം നിറവേറ്റൂ. അവര്‍ക്ക് കൊടുത്ത വാക്ക് പാലിക്ക്. ഞാന്‍ മരിച്ചാലും നിങ്ങള്‍ക്ക് കുഴപ്പമില്ലെന്നറിയാം …. അര്‍ച്ചനയുടെ ത്മഹത്യാ കുറിപ്പ് പുറത്ത്

 

കായംകുളം: അണ്ണന്‍ നന്നായി ജീവിക്ക്. അച്ഛന്റെയും അമ്മയുടെയും ആഗ്രഹം നിറവേറ്റൂ. അവര്‍ക്ക് കൊടുത്ത വാക്ക് പാലിക്ക്. ഞാന്‍ മരിച്ചാലും നിങ്ങള്‍ക്ക് കുഴപ്പമില്ലെന്നറിയാം …. അര്‍ച്ചനയുടെ ത്മഹത്യാ കുറിപ്പ് പുറത്ത്. കാമുകന്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതില്‍ മനംനൊന്താണ് ആത്മഹത്യ അര്‍ച്ചന ആത്മഹത്യ ചെയ്തത്. ബി.എസ്.സി നഴ്സിങ് അവസാന വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു അര്‍ച്ചന

Read Also : വായ്‌പാ മാനദണ്ഡങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് കെഎഫ്‍സി

എല്ലാവരും തന്നോട് ക്ഷമിക്കണം, തനിക്ക് അച്ഛന്റെ ആഗ്രഹം നിറവേറ്റാന്‍ പറ്റിയില്ലെന്ന് അര്‍ച്ചന ആത്മഹത്യ കുറിപ്പില്‍ പറയുന്നു. സഹോദരിയോട് നന്നായി പഠിച്ച് ജോലി വാങ്ങി അച്ഛനെയും അമ്മയെയും നോക്കണമെന്നും അര്‍ച്ചന കുറിപ്പില്‍ പറയുന്നു.

‘എല്ലാവരും അണ്ണനെ മറക്കാന്‍ പറയുന്നു, പക്ഷേ, എനിക്ക് പറ്റുന്നില്ല. ഇങ്ങനെ ജീവിക്കുന്നതും ജീവിക്കാത്തതും ഒരുപോലെയാ, അണ്ണനും നന്നായി ജീവിക്ക്. അച്ഛന്റെയും അമ്മയുടെയും ആഗ്രഹം നിറവേറ്റൂ. അവര്‍ക്ക് കൊടുത്ത വാക്ക് പാലിക്ക്. ഞാന്‍ മരിച്ചാലും നിങ്ങള്‍ക്ക് കുഴപ്പമില്ലെന്നറിയാം. അണ്ണന്‍ ഒന്ന് മനസിലാക്കണം, ഞാനും നിങ്ങളുടെ അനിയത്തിയെയും അമ്മയെയും പോലെ ഒരു പെണ്ണാണ്. നിങ്ങള്‍ ഇല്ലാതാക്കിയത് എന്റെ അച്ഛന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ആയിരുന്നു’. അര്‍ച്ചനയുടെ വരികള്‍ ഇതാണ്.

ശനിയാഴ്ചയാണ് അര്‍ച്ചന ആത്മഹത്യ ചെയ്തത്. വീട്ടിലെ കിടപ്പു മുറിയിലാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്.ഏഴു വര്‍ഷത്തോളം പ്രണയിച്ചയാള്‍ സ്ത്രീധനത്തുക കുറഞ്ഞെന്നു പറഞ്ഞ് ഒഴിവാക്കിയതാണ് അര്‍ച്ചന ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button