തൃശൂർ: നെഞ്ച് വേദനയെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്ന സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ മന്ത്രി മന്ത്രി എ.സി മൊയ്തീൻ സന്ദർശിച്ചെന്ന് അനില്‍ അക്കരെ എം.എല്‍.എ. സംഭവത്തില്‍ ഗൂഢാലോചന ഉണ്ടെന്നും തൃശൂര്‍ ജില്ലാ കളക്ടര്‍ക്കും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിനും പങ്കുണ്ടെന്നും എം.എല്‍.എ ആരോപിച്ചു. സ്ഥലം എം.എല്‍.എ ആയ താനും യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹനാനും ആലത്തൂര്‍ എം.പി രമ്യാ ഹരിദാസും ഉള്‍പ്പടെയുള്ള പ്രദേശത്തെ ജന പ്രതിനിധികള്‍ മെഡിക്കല്‍ കോളേജിലെ വളരെ പ്രധാനപ്പെട്ട ഒരു ചടങ്ങില്‍ പങ്കെടുത്ത് വൈകുന്നേരം ആണ് തിരിച്ചു പോന്നത്. അതിന് ശേഷം മെഡിക്കല്‍ കോളേജിലെ സൂപ്രണ്ടും പ്രിന്‍സിപ്പലുമായി മറ്റു ചില കാര്യങ്ങളുമായി ബന്ധപ്പെട്ട് സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിറ്റേ ദിവസം 12 മണിയോട് കൂടി എ.സി മൊയ്തീന്‍ മെഡിക്കല്‍ കോളേജിലെ ഒരു പദ്ധതിയുമായി ബന്ധപ്പെട്ട് ചര്‍ച്ചയ്ക്ക് വരുന്നുണ്ടെന്ന് വിവരം ലഭിച്ചത്.
Read also: സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 2450 പേർക്ക്: 2110 പേർക്ക് രോഗമുക്തി
തങ്ങളെയെല്ലാം ഒഴിവാക്കി ആ പദ്ധതി രഹസ്യമാക്കി നടപ്പിലാക്കിയത് എന്തിനാണെന്ന് മൊയ്‌തീന്‍ വ്യക്തമാക്കണം. മൊഴികൾ എന്തെന്ന് ഉന്നതർക്ക് കൈമാറാൻ എസി മൊയ്തീനും മെഡിക്കൽ കോളേജ് അധികൃതരും നീക്കം നടത്തിയിട്ടുണ്ട്. അന്ന് വന്ന പ്രിന്‍സിപ്പലും ജില്ലാ കളക്ടറും എസി മൊയ്തീനും ചേര്‍ന്നാണ് സ്വപ്‌ന സുരേഷുമായി ചേര്‍ന്നുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തത്. കൂടിക്കാഴ്ചക്കുള്ള അവസരം ഒരുക്കിയതും ഇവര്‍ ചേര്‍ന്നാണെന്നും അനിൽ അക്കര ആരോപിച്ചു.
Post Your Comments