തിരുവനന്തപുരം : മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് എ ബി വി പി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ജലീലില്‍ രാജിവെയ്ക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്നാണ് യുവജന സംഘടനകള്‍ വ്യക്തമാക്കുന്നത്.
അതേസമയം പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് മന്ത്രിയുടെ സുരക്ഷാ വര്‍ധിപ്പിച്ചിരിക്കുകയാണ്. സെക്രട്ടറിയേറ്റിലും കനത്ത പൊലീസ് സുരക്ഷാ വിന്യാസം തീര്‍ത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസവും വ്യാപക പ്രതിഷേധമാണ് ജലീലിനെതിരെ ഉയര്‍ന്നത്.
സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണ വിധേയനായ കെ ടി ജലീല്‍ രാജിവെയ്ക്കമെന്നാവശ്യപ്പെട്ട് ബിജെപി മന്ത്രിയുടെ ഓദ്യോഗിക വസതിയ്ക്ക് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. യുവമോര്‍ച്ച, എ ബി വി പി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെ പൊലീസ് ലാത്തി വീശുകയും ചെയ്തു.
Post Your Comments