Latest NewsNews

ഉടുതുണി അഴിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം; കേസെടുത്ത് പൊലീസ്

കൊല്ലം : കുന്നത്തൂർ എം എൽ എ കോവൂർ കുഞ്ഞുമോനെ വഴിയിൽ തടഞ്ഞ് യൂത്ത്കോൺഗ്രസുകാരുടെ വേറിട്ട പ്രതിഷേധം. കരിങ്കൊടി കാണിച്ചും ഉടുതുണി അഴിച്ചായിരുന്നു യൂത്ത് കോൺഗ്രസുകാരുടെ പ്രതിഷേധം.

യൂത്ത്കോൺഗ്രസുകാരുടെ മുണ്ട് നീക്കിനോക്കിയാൽ കാവിനിക്കർ കാണാമെന്ന എം എൽ എയുടെ നിയമസഭയിലെ പരാമർശമാണ് യു ഡി എഫിനെ പ്രകോപിപ്പിച്ചത്. ശാസ്താം കോട്ടയ്ക്ക് സമീപത്തായിരുന്നു പ്രതിഷേധം അരങ്ങേറിയത്.

എം എൽ എയുടെ കാറിന് മുന്നിലേക്ക് ചാടി അദ്ദേഹത്തെ വഴിയിൽ തടഞ്ഞശേഷം യൂത്ത്കോൺഗ്രസ് പ്രവർത്തകർ ഉടുതുണി അഴിച്ചിടുകയായിരുന്നു. ശാസ്താംകോട്ട പൊലീസ് കേസെടുത്തു.

shortlink

Post Your Comments


Back to top button