ഭോപ്പാല്‍: ഐടിബിപിയുടെ നിയന്ത്രണത്തിലുള്ള കൊറോണ കെയര്‍ സെന്ററില്‍ രോഗികള്‍ യോഗ ചെയ്യുന്ന വീഡിയോ വൈറൽ ആകുന്നു.
മധ്യപ്രദേശിലെ ഛത്തര്‍പൂര്‍ രാധാ സോമി ബിയാസിലെ സര്‍ദാര്‍ പട്ടേല്‍ കൊറോണ കെയര്‍ സെന്ററില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. കൊറോണ രോഗമുക്തി നേടിയവര്‍ യോഗയും മെഡിറ്റേഷനും ശിലമാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കിയതിന് പിന്നാലെയാണ് ദൃശ്യങ്ങള്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്.
#WATCH Delhi: People perform yoga at the ITBP-run Sardar Patel Covid Care Centre and Hospital at Radha Soami Beas in Chhatarpur: Indo-Tibetan Border Police (ITBP) pic.twitter.com/daiQ0icdF1
— ANI (@ANI) September 13, 2020
തങ്ങള്‍ ആരോഗ്യത്തോടെ തിരിച്ചു വരുമെന്ന ദൃഢനിശ്ചയത്തോടെ യോഗ ചെയ്യുന്ന രോഗികളെയാണ് വീഡിയോയില്‍ കാണുന്നത്. നിത്യവുമുള്ള യോഗാപരിശീലനം കൊറോണ രോഗമുക്തി നേടിയവരെ ആരോഗ്യം വീണ്ടെടുക്കാന്‍ സഹായിക്കും. സമഗ്രമായ രീതികളിലൂടെയും ശീലങ്ങളിലൂടെയും പൂര്‍ണമായും ആരോഗ്യം വീണ്ടെടുക്കാമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.
Post Your Comments