മുംബൈ: രാഷ്ട്രീയ കൊടുങ്കാറ്റുകളെയും കോവിഡിനേയും ഒരുപോലെ നേരിടുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. സംസ്ഥാനത്ത് എന്തു കൊടുങ്കാറ്റുകളുണ്ടായാലും അത് പ്രകൃത്യാ ഉള്ളതോ രാഷ്ട്രീയമോ ആകട്ടെ, സര്‍ക്കാര്‍ അവയോട് പോരാടും. കോവിഡിനെതിരെ നിരവധി കാര്യങ്ങളാണ് ചെയ്തത്. തങ്ങളേയും സുഹൃത്തുക്കളേയും കുടുംബത്തേയും കോവിഡില്‍നിന്ന് രക്ഷിക്കാന്‍ കൂടുതല്‍ ഉത്തരവാദിത്തമുള്ളവരായി സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡിനെതിരെ എന്റെ കുടുംബം, എന്റെ ഉത്തരവാദിത്തം’ എന്ന കാമ്പയിൻ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പുറത്ത് നിന്ന് വീട്ടില്‍ തിരിച്ചെത്തിയ ശേഷം കൈയും കാലും കഴുകാന്‍ അമ്മ ആവശ്യപ്പെട്ടത് ഓര്‍ക്കുന്നു. നാമെല്ലാവരും കുട്ടിക്കാലം മുതല്‍ ഈ ശുചിത്വ ശീലങ്ങള്‍ പാലിക്കുന്നു. ഇപ്പോള്‍ ഈ മഹാമാരിയുടെ കാലത്ത് ഇതേ ശീലങ്ങള്‍ പാലിക്കേണ്ടതുണ്ട്. കൂടുതൽ ഗൗരവമായി അത് പാലിക്കണമെന്നും ഉദ്ദവ് താക്കറെ പറയുകയുണ്ടായി.
Post Your Comments