Latest NewsNewsIndia

ബലാത്സംഗ പ്രതി ഉള്‍പ്പെടെ രണ്ട് തടവുകാര്‍ ജയില്‍ ചാടി

ബലാത്സംഗ പ്രതി അടക്കം രണ്ട് തടവുകാര്‍ ജയില്‍ ചാടി. ഭോപ്പാലില്‍ നിന്ന് 153 കിലോമീറ്റര്‍ തെക്ക് കിഴക്കായി ദേവാസ് ജില്ലയിലെ ജയിലില്‍ നിന്നാണ് ശനിയാഴ്ച രാത്രി പ്രതികള്‍ രക്ഷപ്പെട്ടത്. ഉദയ് നഗര്‍ നിവാസികളായ ഛോട്ടെ ലാല്‍, മുകേഷ് എന്നീ രണ്ട് ജയില്‍ തടവുകാരാണ് ജയിലിലെ മതിലില്‍ പുതപ്പിന്റെ സഹായത്തോടെ ചാടിയതെന്ന് ചെയ്തതായി പോലീസ് പറഞ്ഞു.

ബലാത്സംഗക്കേസില്‍ പ്രതിയായ ഛോട്ടേലാലിനെ ഓഗസ്റ്റ് 26 നാണ് ജയിലില്‍ അടച്ചതെന്നും ആഗസ്റ്റ് 21 നാണ് മുകേഷിനെ ജയിലിലെത്തിച്ചതെന്ന് അഡീഷണല്‍ പോലീസ് സൂപ്രണ്ട് ദേവാസ് സൂര്യകാന്ത് ശര്‍മ പറഞ്ഞു. ഇരുവരും പുതപ്പ് പല കഷണങ്ങളായി മുറിച്ച് ഒരു കയര്‍ ഉണ്ടാക്കി സബ് ജയിലിന്റെ മതില്‍ ചാടി കടക്കുകയായിരുന്നു.

ജയില്‍ അധികൃതരുടെ പരാതിയില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതികളെ പിടികൂടാന്‍ നിരവധി പോലീസ് സംഘങ്ങള്‍ രൂപീകരിച്ചിട്ടുണ്ട്. എന്നിരുന്നാലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

നേരത്തെ, ഓഗസ്റ്റ് രണ്ടാം വാരത്തില്‍, 17 അടി മതില്‍ ചാടി അയല്‍ ജില്ലയായ ദേവാസിലെ ഇന്‍ഡോറിലെ മറ്റൊരു സബ് ജയിലില്‍ നിന്ന് നാല് പ്രതികള്‍ രക്ഷപ്പെട്ടിരുന്നു. എന്നാല്‍ നാലുപേരെയും ഗ്രാമവാസികളുടെ സഹായത്തോടെ ജയിലിനു പുറത്ത് വച്ച് ജയിലിലെ ഉദ്യോഗസ്ഥര്‍ പിടികൂടി. നാല് പ്രതികളും ഒരു വ്യവസായിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ ഉള്‍പ്പെട്ടതാണെന്ന് പോലീസ് പറഞ്ഞു.

നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ (എന്‍സിആര്‍ബി) ഇന്ത്യയുടെ ജയില്‍ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, 2018 ല്‍ മധ്യപ്രദേശില്‍ നിന്നുള്ള 14 പേര്‍ ഉള്‍പ്പെടെ 673 തടവുകാര്‍ രക്ഷപ്പെട്ടുവെന്നും അതില്‍ 113 പേര്‍ തടവു ശിക്ഷ അനുഭവിക്കെ രക്ഷപ്പെട്ടതായും 560 പേര്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടവരില്‍ 52 പേര്‍ ജയിലിനുള്ളില്‍ നിന്നാണ് രക്ഷപ്പെട്ടത്.

shortlink

Post Your Comments


Back to top button