NewsHealth & Fitness

മുഖം പോലെ തന്നെ കാലിനെയും ഭംഗിയായി സൂക്ഷിക്കാം

മുഖം പോലെ തന്നെ ശ്രദ്ധയും പരിചരണവും നൽകേണ്ട ഒന്നാണ് കാലുകളും. പക്ഷേ കാലുകളുടെ സംരക്ഷണത്തിന് വേണ്ടി പലരും അധികം സമയം മാറ്റിവയ്ക്കാറില്ല. ശരീരവും വസ്ത്രങ്ങളും വ്യത്തിയായി ഇരിക്കുക എന്നത് പോലെ തന്നെ പ്രധാനമാണ് നമ്മുടെ കാലുകളുടെയും വൃത്തി. പാദങ്ങളുടെ സംരക്ഷണത്തിനായി എന്തെല്ലാം ശ്രദ്ധിക്കണം.

ഓരോ പ്രവിശ്യവും പുറത്തുപോയി വരുമ്പോഴും ആന്റി സെപ്റ്റിക് ലായനി ചേര്‍ത്ത ഇളം ചൂടുവെള്ളത്തില്‍ പാദങ്ങള്‍ കഴുകുന്നത് അണുക്കൾ നശിപ്പിക്കാന്‍ സഹായിക്കും. പാദ ചര്‍മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യാന്‍ സോപ്പുലായനിയും പ്യൂമിക് സ്റ്റോണും ഉപയോഗിച്ച് പാദങ്ങള്‍ നന്നായി ഉരച്ചുകഴുകണം. ഇത് ചര്‍മത്തിന് തിളക്കവും ആരോഗ്യവും ലഭിക്കാന്‍ സഹായിക്കും.

അഴുക്കടിഞ്ഞ് ഫംഗസ് ബാധയുണ്ടാകാതിരിക്കാന്‍ നഖങ്ങള്‍ ഇടയ്ക്കിടെ കൃത്യമായി വെട്ടാൻ മറക്കരുത്.മഴക്കാലത്ത് പാദം മുഴുവന്‍ മൂടിയ ഷൂസ് ധരിക്കുന്നത് ഒഴിവാക്കണം. അവ ഉപയോഗിച്ചാല്‍ ചെളിയും മറ്റ് മാലിന്യങ്ങളും പാദങ്ങളില്‍ തന്നെ തങ്ങിനിന്ന് പാദങ്ങളില്‍ ഫംഗസ് ബാധയ്ക്ക് വഴിയൊരുക്കും. അതിനാല്‍ മഴ സമയത്ത് സാധാരണ ചെരിപ്പുകള്‍ ഉപയോഗിക്കുന്നതാണ് ഏറെ നല്ലത്.

കാലുകളെ സംരക്ഷിക്കാൻ ഇടയ്ക്ക് പെഡിക്യൂര്‍ ചെയ്യുന്നത് വളരെ നല്ലതാണ്. ഇതിനായി ഒരു വലിയ പാത്രത്തില്‍ ഇളംചൂടുവെളളത്തിൽ അൽപം ഉപ്പും ചെറുനാരങ്ങാനീരും ഷാംപൂവും ചേര്‍ത്ത് നന്നായി ഇളക്കുക. ശേഷം കാല്‍പാദങ്ങള്‍ 15 മിനിറ്റ് നേരം ഈ വെള്ളത്തിൽ ഇറക്കിവയ്ക്കുക. തുടര്‍ന്ന് നഖങ്ങള്‍ക്കിടയിലും വിരലുകള്‍ക്കിടയിലും നന്നായി ഉരച്ച് കഴുകണം. ഇത് പാദങ്ങള്‍ക്ക് അഴകും ആരോഗ്യവും നല്‍കാന്‍ സഹായിക്കും.

shortlink

Post Your Comments


Back to top button