COVID 19Latest NewsNews

കോവിഡ് ബാധിതനായി ചികിത്സയിലായിരുന്ന മുന്‍ കേന്ദ്ര മന്ത്രി രഘുവംശ പ്രസാദ് അന്തരിച്ചു

പട്ന: കോവിഡ് ബാധിതനായി ഡൽഹി എയിംസില്‍ ചികിത്സയിലായിരുന്ന മുന്‍ കേന്ദ്ര മന്ത്രി രഘുവംശ പ്രസാദ് സിങ് (74) അന്തരിച്ചു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

രണ്ടു ദിവസം മുമ്പാണ് രഘുവംശ പ്രസാദ് ആര്‍ജെഡി വിട്ടത്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയുവില്‍ ചേരുമെന്ന് അഭ്യൂഹങ്ങളും നിലക്കെയാണ് രഘുവംശ പ്രസാദിന്റെ വിയോഗം.

ലാലുപ്രസാദ് യാദവ് ജയിലിലായ ശേഷം ആര്‍ജെഡി പാര്‍ട്ടി നേതൃത്വം ഏറ്റെടുത്ത തേജ്വസി യാദവുമായി ഏറെ നാളായി അഭിപ്രായ ഭിന്നതയിലായിരുന്നു ആര്‍ജെഡി സ്ഥാപക നേതാവ് കൂടിയായ രഘുവംശ പ്രസാദ്. പാര്‍ട്ടി ഉപാധ്യക്ഷ സ്ഥാനവും അദ്ദേഹം രാജിവെച്ചിരുന്നു.

shortlink

Post Your Comments


Back to top button