കേരള സർക്കാർ വിതരണം ചെയ്ത ഓണക്കിറ്റിനെതിരെ പരാതികൾ വ്യാപകമാകുന്നു .നേരത്തെ, കോഴിക്കോട് നടുവണ്ണൂരില്‍ വിതരണം ചെയ്ത ഓണക്കിറ്റിലെ ശർക്കരയിൽ നിന്ന് നിരോധിത പുകയില ഉല്‍പ്പന്നത്തിന്‍റെ പാക്കറ്റ് ലഭിച്ചിരുന്നു. ശര്‍ക്കരയില്‍ അലിഞ്ഞ് ചേര്‍ന്ന നിലയിലാണ് പാക്കറ്റ് ലഭിച്ചത്.
ഇപ്പോഴിതാ കണ്ണൂരിൽ വിതരണം ചെയ്ത ശർക്കരയിൽ നിന്ന് വീട്ടുകാർക്ക് ലഭിച്ചത് കപ്പും പേപ്പറും .നീർവേലി സ്വദേശി ഓമനക്ക് ലഭിച്ച ഓണക്കിറ്റിലെ ശർക്കര ഉരുക്കിയപ്പോഴാണ് മാലിന്യം കിട്ടിയത്.പത്ത് ദിവസങ്ങൾക്ക് മുമ്പാണ് ഓണക്കിറ്റ് വാങ്ങിയത്. കഴിഞ്ഞ ദിവസം പാചകം ചെയ്യാനായി ഉരുക്കിയപ്പോഴാണ് കപ്പും പേപ്പറും കണ്ടത്.
ഓണക്കിറ്റിൽ ഗുണനിലവാരം കുറഞ്ഞ ഉത്പന്നങ്ങൾ വിതരണം ചെയ്തെന്ന് തെളിഞ്ഞിട്ടും കമ്പനികൾക്കെതിരെ സപ്ലൈക്കോ നടപടിയെടുത്തിട്ടില്ല.ഓണക്കിറ്റിൽ വിതരണം ചെയ്ത പപ്പടം ഗുണനിലവാരം ഇല്ലാത്തത് മൂലം സർക്കാർ തിരിച്ചെടുക്കാൻ നിർദ്ദേശിച്ചിരുന്നു.
Post Your Comments