ന്യൂ ഡൽഹി : ഡല്‍ഹി കലാപക്കേസിലെ കുറ്റപത്രത്തിൽ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ ഗൂഡാലോചന കുറ്റം ചുമത്തി പ്രതി ചേര്‍ത്തെന്ന വാര്‍ത്തകള്‍ തള്ളി ഡൽഹി പോലീസ്. പ്രതികളുടെ മൊഴിയിലാണ് നേതാക്കളുടെ പേരുകള്‍ ഉള്ളത്. യോഗേന്ദ്ര യാദവ്, ജയതി ഘോഷ് എന്നിവരേയും പ്രതിചേര്‍ത്തിട്ടില്ലെന്നും ഡൽഹി പോലീസ് വിശദീകരിച്ചു.
സീതാറാം യെച്ചൂരിക്കു പുറമെ സ്വരാജ് അഭിയാന് നേതാവ് യോഗേന്ദ്ര യാദവ്, സാമ്പത്തിക വിദഗ്ദ ജയതി ഘോഷ്, ഡല്‍ഹി സര്‍വകലാശാല അധ്യാപകന് അപൂര്‍വാനന്ദ്, ഡ്യോക്യുമെന്ററി സംവിധായകന് രാഹുല്‍ റോയി എന്നിവരയും കേസില്‍ പ്രതി ചേര്‍ത്തുവെന്നായിരുന്നു പുറത്ത് വന്ന റിപ്പോര്‍ട്ടുകളിൽ പറഞ്ഞിരുന്നത്.
Also read : കോൺഗ്രസിന്‍റെ അടിയന്തരാവസ്ഥയെ ചെറുത്തത് പോലെ ഇപ്പോഴത്തെ നീക്കവും ചെറുക്കും : സീതാറാം യെച്ചൂരി
കുറ്റപത്രത്തിൽ തന്റെ പേരും ഉൾപ്പെടുത്തിയെന്ന വാര്‍ത്ത പുറത്ത് വന്നതിനു പിന്നാലെ ഡല്‍ഹി പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് സീതാറാം യെച്ചൂരി രംഗത്തെത്തിയിരുന്നു. ഡല്‍ഹി പോലീസിന്റെ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നേരിട്ടുള്ള രാഷ്ട്രിയ ഇടപെടൽ കാരണമാണ്. പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങളെ ബിജെപി ഭയക്കുകയാണെന്നും ജനാധിപത്യത്തെ ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും യെച്ചൂരി ട്വിറ്ററിലൂടെ വിമർശിച്ചു.
Post Your Comments