Latest NewsNews

കോവിഡ് വ്യാപനത്തിനിടെ ‘നീറ്റ്’ പരീക്ഷ ഇന്ന് നടക്കും

ന്യൂ ഡൽഹി: മെഡിക്കല്‍ പ്രവേശനത്തിനുളള നീറ്റ് പരീക്ഷ ഇന്ന് നടക്കും. ഉച്ചക്ക് രണ്ട് മുതൽ അഞ്ച് വരെയാണ് പരീക്ഷ. 15 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുന്നത്.11 മണി മുതൽ വിദ്യാർത്ഥികളെ പരീക്ഷാ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കും. 24ന് പകരം 12 പേരാണ് ഒരു ക്ലാസ് മുറിയിൽ പരീക്ഷ എഴുതുക. വിദ്യാർത്ഥികൾ ഗ്ലൗസും മാസ്‌കും ധരിക്കണമെന്നും സാനിറ്റൈസർ കരുതണമെന്നും കർശന നിർദേശമുണ്ട്.

പരീക്ഷ നീട്ടിവയ്ക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. നീറ്റ് പരീക്ഷ നടക്കുന്നതിനാല്‍ പഞ്ചാബിൽ ഇന്ന് ലോക്ഡൗണുണ്ടാകില്ല. പശ്ചിമബംഗാള്‍ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ വിദ്യാർത്ഥികള്‍ക്കായി പ്രത്യേക വാഹനസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ നിന്ന് 1,15,959 പേരാണ് പരീക്ഷ എഴുതുക. ജമ്മുകശ്മീരില്‍ നിന്ന് 33357 കുട്ടികളാണ് ഇത്തവണ പരീക്ഷക്ക് അപേക്ഷിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button